സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി
ദോഹ: ലോകകപ്പ് ഫുട്ബാൾ ടൂർണമെന്റും കളിയാവേശവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയ ദശലക്ഷം കാണികളിൽ ബഹുഭൂരിപക്ഷവും വീണ്ടും ഖത്തറിലെത്താൻ കൊതിക്കുന്നവരാണെന്ന് ലോകകപ്പ് ഫുട്ബാൾ പ്രാദേശിക സംഘാടക സമിതിയായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദി.
ഖത്തറിനെയും അറബ് ലോകത്തെയും കുറിച്ചുള്ള പടിഞ്ഞാറൻ രാജ്യങ്ങളുടെയും മറ്റും മുൻധാരണകളെ മാറ്റിയെഴുതാൻ സഹായകമായ ലോകകപ്പായിരുന്നു ഡിസംബറിൽ സമാപിച്ചതെന്ന് ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിൽ പങ്കെടുത്തുകൊണ്ട് തവാദി പറഞ്ഞു.
അറബ് സംസ്കാരവും ആതിഥ്യമര്യാദയും പ്രദർശിപ്പിക്കാനും പരിചയപ്പെടുത്താനുമുള്ള ഒരു വേദിയായിരുന്നു ഖത്തർ ലോകകപ്പ്. ടൂർണമെന്റ് വിജയകരമായി നടത്താൻ സാധിച്ചതിൽ അറബ് ലോകം അഭിമാനം കൊള്ളുന്നു. അറബ് ലോകത്തിന്റെ അഭിമാനമെന്നതിലുപരി, ഒരു ആഗോള ടൂർണമെന്റ് അതിന്റെ ഏറ്റവും ഉയർന്ന തലത്തിൽ ആതിഥേയത്വം വഹിക്കാനുള്ള അറബ് രാജ്യത്തിന്റെ കഴിവിനെയാണ് ആഘോഷിച്ചത്.
ലോകകപ്പിനെത്തിയ ഇറാൻ ആരാധകർ മെട്രോ യാത്രയിൽ (ഫയൽ ചിത്രം)
ഏറ്റവും ഉയർന്ന തലത്തിലെ പ്രവർത്തന മികവിനൊപ്പം ഏറ്റവും സുരക്ഷിതമായും ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു. ഡിഫൻസ് വൺ എക്സിക്യൂട്ടിവ് എഡിറ്റർ കെവിൻ ബാരോണുമായി സംസാരിക്കുകയായിരുന്നു ഹസൻ അൽ തവാദി.
96 ശതമാനം ആരാധകരും ഖത്തറിലേക്കും മേഖലയിലേക്കും ഒരിക്കൽ കൂടി എത്താൻ ആഗ്രഹിക്കുന്നവരാണ്. ഇവിടെയെത്തുന്നതിന് മുമ്പുണ്ടായിരുന്ന പൊതുബോധവും ആശങ്കകളും ലോകകപ്പോടെ ഇല്ലാതായി - അൽ തവാദി ചൂണ്ടിക്കാട്ടി. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള കാണികളുടെ സാന്നിധ്യം സ്റ്റേഡിയങ്ങളിൽ ശ്രദ്ധേയമായിരുന്നു.
ത്തിയത്. അറബ് പ്രാതിനിധ്യമായി നാല് ടീമുകളുണ്ടായിരുന്നു. അവരെല്ലാം ഹോം ഗ്രൗണ്ടിൽ കളിക്കുന്നുവെന്ന തോന്നലോടെയാണ് പന്തു തട്ടിയത്.
ലോകകപ്പ് സംഘടിപ്പിക്കുന്നതിലൂടെ ഖത്തറിന് വലിയ അനുഭവങ്ങളാണ് ലഭിച്ചിരിക്കുന്നതെന്നും നിരവധി അന്താരാഷ്ട്ര കായിക ചാമ്പ്യൻഷിപ്പുകൾക്ക് ആതിഥേയത്വം വഹിക്കുന്നതിലൂടെ രാജ്യം ഈ തലത്തിൽ വളരുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അടുത്ത വർഷത്തെ ഏഷ്യൻ കപ്പ് ഫുട്ബോളും 2030ലെ ഏഷ്യൻ ഗെയിംസും ഫോർമുല വണ്ണുമുൾപ്പെടെയുള്ള പ്രധാന ഇവന്റുകൾ ഖത്തറിന് പുതുമയുള്ള കാര്യമല്ലെന്നും അദ്ദേഹം എടുത്തുപറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.