ദോഹ: രാജ്യത്തെ എക്സ്പ്രസ് വേ പദ്ധതികളിലെ പ്രധാനപ്പെട്ട പദ്ധതിയായ അൽഖോർ എക്സ്പ്രസ് വേ നിർമാണവുമായി ബന്ധപ്പെട്ട് അൽഖോർ റോഡിലെ ഒമ്പത് കിലോമീറ്റർ അടച്ചിടുമെന്ന് പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ അറിയിച്ചു. മൂന്ന് മേജർ ഇൻറർചെയ്്ഞ്ചുകളുടെ നിർമാണവുമായി ബന്ധപ്പെട്ടാണ് സിമൈസിമ ഇൻറർചെയ്്ഞ്ച് മുതൽ പദ്ധതിയുടെ അവസാനം വരെയുള്ള ഭാഗം അടച്ചിടുന്നത്. ജനറൽ ട്രാഫിക് ഡയറക്ടറേറ്റുമായി സഹകരിച്ച് ഒക്ടോബർ 13 മുതൽ 18 മാസത്തേക്കാണ് ഗതാഗത നിയന്ത്രണം നടപ്പിലാക്കുക. റോഡ് അടച്ചിടുന്ന കാലയളവിൽ ശമാൽ റോഡ്, സിമൈസിമ റോഡ്, അൽഖോർ റോഡ് എന്നിവ ഉപയോഗിക്കണമെന്നും അൽ ഖോറിൽ നിന്നും അൽഖോർ റോഡിലൂടെ ദോഹയിലേക്കുള്ളവർ ശമാൽ റോഡിലൂടെ യാത്ര ചെയ്ത് ഉംഗർന് ഇൻറർചെയ്ഞ്ചിൽ നിന്നും എക്സിറ്റ് എടുത്ത് വീണ്ടും അൽഖോർ റോഡിൽ പ്രവേശിച്ച് ദോഹയിലേക്ക് പ്രവേശിക്കണം. വെസ്റ്റ് ബേ, ഖത്തർ യൂനിവേഴ്സിറ്റി, ലുസൈൽ സിറ്റി എന്നിവിടങ്ങളിലേക്കുള്ളവർ ശമാൽ റോഡിലൂടെ സഞ്ചരിച്ച് ഇസ്ഗാവ ഇൻറർചെയ്ഞ്ചിൽ നിന്നും എക്സിറ്റ് എടുക്കണം. ഖർതിയ്യാത്, അൽ ഇബ്ബ് എന്നിവിടങ്ങളിലേക്കുള്ളവർ ഖർതിയ്യാത് ഇൻറർചെയ്ഞ്ചിൽ നിന്നും എക്സിറ്റ് എടുക്കണമെന്നും അശ്ഗാൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.