അൽ  ജസീറക്ക് നേരെ ഹാക്കിംഗ് ശ്രമം

ദോഹ: അൽ ജസീറ വെബ്സൈറ്റിനും അതി​​െൻറ സോഷ്യൽ മീഡിയ പേജുകൾക്കും നേരെ സൈബർ ആക്രമണ ശ്രമങ്ങൾ നടക്കുന്നതായി അൽ ജസീറ മീഡിയ നെറ്റ്വർക്ക് വ്യക്തമാക്കി. 
ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് രൂക്ഷമായ ആക്രമണശ്രമങ്ങളുണ്ടായതെന്നും എന്നാൽ വിവിധ ഭാഗങ്ങളിൽ നിന്നും വ്യത്യസ്​ത രൂപങ്ങളിൽ ഹാക്കിംഗ്  ശ്രമങ്ങൾ ശ്രദ്ധയിൽപെട്ടെങ്കിലും അൽ ജസീറ കീഴടങ്ങിയിട്ടില്ലെന്നും വ്യക്തമാക്കി.
ജസീറക്ക് നേരെയുള്ള സൈബർ ആക്രമണത്തെ സ്​ഥിരീകരിച്ച അൽജസീറ വൃത്തങ്ങൾ അതിനെതിരെ പോരാടുകയാണെന്നും ഹാക്കിംഗ് ശ്രമത്തിനെ തുടർന്ന് വെളിപ്പെടുത്തിയിരുന്നു. 
നേരത്തെ, ഖത്തർ വാർത്താ ഏജൻസി വെബ്സൈറ്റ് ഹാക്ക് ചെയ്തതിന് പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തിയതായി ആഭ്യന്തരമന്ത്രാലയം പുറത്ത് വിട്ടിട്ടുണ്ടെങ്കിലും കൂടുതൽ വിശദീകരണം നൽകിയിട്ടില്ല. 

Tags:    
News Summary - aljaseera

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.