ദോഹ: മാധ്യമ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന ആവശ്യമായി അൽജസീറ കാമ്പയിൻ തുടങ്ങി. ഖത്തറിനെതിരായി തുടരുന്ന ഉപരോധം ഒരുവർഷം പിന്നിട്ട സാഹചര്യത്തിലാണ് അൽജസീറ ഇത്തരമൊരു ആവശ്യവുമായി വീണ്ടും മുന്നോട്ടുവന്നിരിക്കുന്നത്. അൽജസീറ മീഡിയ നെറ്റ്വർക്ക് അടച്ചുപൂട്ടണമെന്നതുൾപ്പടെയുള്ള ആവശ്യങ്ങളായിരുന്നു ഉപരോധരാജ്യങ്ങൾ മുന്നോട്ടുവച്ചിരുന്നത്. എന്നാൽ ഈ ആവശ്യങ്ങൾ ഖത്തർ പൂർണമായി തള്ളിക്കളഞ്ഞിരുന്നു. അൽജസീറ വരുംമാസങ്ങളിൽ നിരവധി പരിപാടികളും രാജ്യാന്തര ഫോറങ്ങളും സംഘടിപ്പിക്കും. ലോകത്തിെൻറ വിവിധ ഭാഗങ്ങളിലായി അറസ്റ്റ് ചെയ്യപ്പെട്ട മാധ്യമപ്രവർത്തകരുടെ സാഹചര്യങ്ങൾ, മാധ്യമസ്ഥാപനങ്ങൾക്കെതിരെയുള്ള കുപ്രചാരണങ്ങൾ, അവഹേളനങ്ങൾ, ആക്രമണങ്ങൾ, മാധ്യമങ്ങളെ നിശബ്ദരാക്കുന്നതിനുള്ള ശ്രമങ്ങൾ എന്നിവയെല്ലാം വെളിപ്പെടുത്തുന്നതായിരിക്കും ഇത്തരം പരിപാടികൾ.
ഇത്തരം പ്രവർത്തനങ്ങൾ ഏറ്റവുമധികം ബാധിക്കുന്ന സ്ഥാപനങ്ങളിലൊന്ന് അൽജസീറയായിരിക്കുമെന്ന് ആക്ടിങ് ഡയറക്ടർ മുസ്തഫ സുആഗ് പറഞ്ഞു. പ്രഫഷനൽ റിപ്പോർട്ടിങിെൻറപേരിൽ ഏറ്റവുമധികം ലക്ഷ്യംവയ്ക്കുന്ന സ്ഥാപനങ്ങളിലൊന്നാണ് അൽജസീറ. അൽജസീറയുടെ മാധ്യമപ്രവർത്തകർ ഭീഷണിക്ക് വിധേയരാകുന്നു, തടവിലാക്കപ്പെടുന്നു, ക്രൂരമായ പീഡനങ്ങൾക്ക് വിധേയരാകുന്നു, കൊല്ലപ്പെടുന്നു, ഓഫീസുകൾ ബോംബാക്രമങ്ങളിൽ തകർക്കപ്പെടുന്നു, വെബ്സൈറ്റുകൾ ഹാക്ക് ചെയ്യുന്നു, സോഷ്യൽമീഡിയ അക്കൗണ്ടുകൾ നിശബ്്ദമാക്കുന്നു – മുസ്തഫ ചൂണ്ടിക്കാട്ടി. മാധ്യമസ്വാതന്ത്ര്യത്തെ തങ്ങൾ തുടർന്നും പിന്തുണയ്ക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.