അലിയാര്‍ അല്‍ ഖാസിമി
ദോഹ: ഇസ്‍ലാമിക പണ്ഡിതനും പ്രഭാഷകനുമായ അലിയാര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണ പരമ്പരക്കായി ഖത്തറില്‍ എത്തുന്നു. ഖത്തറിലെ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴിലുള്ള ശൈഖ് അബ്ദുല്ലാഹ് ബിന്‍ സൈദ് ആല്‍ മഹ്‌മൂദ് ഇസ്‍ലാമിക് കള്‍ചറല്‍ സെന്ററാണ് പരിപാടി സംഘടിപ്പിക്കുന്നത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി രാത്രി നമസ്കാരത്തിനുശേഷം പ്രഭാഷണം നടക്കും.
വെള്ളിയാഴ്ച ദോഹയിലെ ഫനാര്‍ ഓഡിറ്റോറിയത്തില്‍ 'ഫിത്‌നകള്‍ക്കിടയിലെ വിശ്വാസദാര്‍ഢ്യം' എന്ന വിഷയത്തിലും 17ന് രാത്രി വക്റയിലെ ഡി.പി.എസ് സ്കൂളിന് സമീപമുള്ള ഹംസ ബിന്‍ അബ്ദുല്‍ മുത്തലിബ് മസ്ജിദില്‍ 'മുസ്‍ലിം കുടുംബവും നവകാല വെല്ലുവിളികളും' എന്ന വിഷയത്തിലും 18നു രാത്രി ബിന്‍ മഹ്മൂദിലെ ഈദ്ഗാഹിന് സമീപമുള്ള ഇസ്മാഈല്‍ ബിന്‍ അലി അല്‍ ഇമാദി മസ്ജിദില്‍ ‘റമദാന്‍: ആത്മീയതയുടെ വസന്തം’ എന്ന വിഷയത്തിലും പ്രഭാഷണം നടത്തുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 55902300, 7082 6157 നമ്പറുകളിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.