ദോഹ: അൽവക്റ ആശുപത്രിയിലെ പ്രസവ സംബന്ധമായ ചികിത്സ നടത്തുന്ന ഒബ്സ്റ്റട്രിക്സ് വിഭാഗം ഇതേ ആശുപത്രിയിലെ തന്നെ ഇൻറൻസിവ് കെയർ യൂനിറ്റിലേക്ക് മാറ്റിയതായി ഹമദ് മെഡിക്കൽ കോർപറേഷൻ (എച്ച്.എം.സി) അറിയിച്ചു. താൽക്കാലികമായാണ് ഈ മാറ്റം. അറ്റകുറ്റപ്പണികളുടെയും നവീകരണ പ്രവൃത്തികളുടെയും ഭാഗമായാണിത്. ഫെബ്രുവരി ഏഴ്, എട്ട് തീയതികളിൽ പുതിയ സ്ഥലത്ത് സേവനം ലഭ്യമാകും. നവീകരണം തീരുന്ന മുറക്ക് പഴയസ്ഥലത്തുതെന്ന ഒബ്സ്റ്റട്രിക്സ് വിഭാഗത്തിെൻറ സേവനം തുടരുമെന്നും അധികൃതർ അറിയിച്ചു.
ആശുപത്രിയുടെ പ്രധാന കവാടത്തിലൂടെ വരാതെ മൂന്നാം നമ്പർ ഗേറ്റിലൂടെയാണ് ഈ ദിവസങ്ങളിൽ ഒബ്സ്റ്റട്രിക്സ് വിഭാഗത്തിലേക്ക് എത്തേണ്ടത്. ആശുപത്രിയിെല പ്രസവ ചികിത്സ വിഭാഗത്തിൽ മികച്ച സൗകര്യങ്ങളാണ് ലഭിക്കുന്നത്. ഔട്ട് പേഷ്യൻറ് ക്ലിനിക്കുകൾ, ലേബർ റൂമുകൾ, കിടത്തിചികിത്സ തുടങ്ങിയവ ലഭ്യമാണ്. ജനറൽ ഒബ്സ്റ്റട്രിക്സ്, ഗൈനക്കോളജി സേവനങ്ങളും ലഭ്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.