ദോഹ: ഖത്തറിന്റെ ആകാശത്ത് അൽ സർഫ നക്ഷത്രം ഉദിക്കുന്നതോടെ പകൽ സമയത്തെ ചൂടിന് ശമനമുണ്ടാകുമെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചു. സുഹൈലിലെ അവസാന നക്ഷത്രമായ അൽ സർഫ നക്ഷത്രം ശനിയാഴ്ച രാത്രിയോടെ ഉദിച്ച് 13 ദിവസം വരെ നീണ്ടു നിൽക്കും. ചൂട് കുറയുന്നതിന്റെ സൂചനയായാണ് അൽ സർഫയുടെ ഉദയത്തെ കണക്കാക്കുന്നത്.
ഈ സമയത്ത് ഹുമിഡിറ്റി കുറയുകയും പകൽ സമയങ്ങൾ മേഘാവൃതമാവുകയും ചെയ്യും. പകൽ സമയത്തെ ചൂട് കുറയുകയും രാത്രിയിൽ നേരിയ തണുപ്പ് അനുഭവപ്പെടുകയും ചെയ്യും. ഒക്ടോബർ അവസാനത്തോടെ, മരുഭൂമി പ്രദേശങ്ങളിൽ പുലർച്ചെയുള്ള കാലാവസ്ഥ തണുപ്പാവുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.