ദോഹ: ഖത്തർ സ്റ്റാർസ് ലീഗ് പുതു സീസണിന് കിക്കോഫ് കുറിക്കാനിരിക്കെ പുതുമയേറിയ ജഴ്സി അവതരിപ്പിച്ച് ചാമ്പ്യൻ ക്ലബായ അൽ സദ്ദ്. ആഗസ്റ്റ് 17ന് കിക്കോഫ് കുറിക്കുന്ന സീസണിനു മുന്നോടിയായാണ് സൂപ്പർ താരങ്ങളെ അണിനിരത്തി ടീമിന്റെ പുതിയ ഹോം കിറ്റ് പുറത്തിറക്കിയത്.
ക്യാപ്റ്റൻ ഹസൻ അൽ ഹൈദോസും സംഘവും ജഴ്സിയണിഞ്ഞു നിൽക്കുന്ന ചിത്രങ്ങൾ ക്ലബ് പങ്കുവെച്ചു. സീസൺ തയാറെടുപ്പിന്റെ ഭാഗമായി ഓസ്ട്രിയൻ പരിശീലനം കഴിഞ്ഞ് ദോഹയിലെത്തിയ ടീം വെള്ളിയാഴ്ച രാത്രിയിൽ മൊറോക്കൻ ക്ലബ് റാജ കസബ്ലാങ്കക്കെതിരെ സൗഹൃദ മത്സരം കളിച്ചിരുന്നു. കളിയിൽ 2-2ന് ഇരുവരും സമനിലയിൽ പിരിഞ്ഞു. 27 മുതൽ ആഗസ്റ്റ് 12 വരെ സൗദിയിൽ നടക്കുന്ന കിങ് സൽമാൻ കപ്പ് (അറബ് ക്ലബ് ചാമ്പ്യൻഷിപ്) ടൂർണമെന്റിലും അൽ സദ്ദ് മത്സരിക്കുന്നുണ്ട്. അറേബ്യൻ ഫുട്ബാളിലെ വമ്പൻ ക്ലബുകൾ മാറ്റുരക്കുന്ന ചാമ്പ്യൻഷിപ്പിൽ ഖത്തറിൽ നിന്നുള്ള ഏക ടീം കൂടിയാണ് അൽ സദ്ദ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.