അൽഖോർ സഫാരി ഹൈപ്പർ മാർക്കറ്റ്​ ഒന്നാം വാർഷികാഘോഷം തുടങ്ങി

ദോഹ: അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റി​െൻറ ഒന്നാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ഷോപ്പ്​ സന്ദർശിക്കുന്ന ഏവർക്കും കൂപ്പൺ നറുക്കെടുപ്പിലൂടെ ലക്ഷ്വറി വാഹനമായ ലക്സസ്​ സമ്മാനമായി നൽകിക്കൊണ്ടാണ്​ 2019ൽ ഈ ഔട്ട്​ലെറ്റി​െൻറ ഉദ്ഘാടനം നടത്തിയത്​. അന്നുമുതൽ നിരവധി ജനപ്രിയ പ്രമോഷനുകൾ അവതരിപ്പിച്ചിട്ടുണ്ട്​. ഒന്നാം വാർഷികാഘോഷങ്ങളു​െട ഭാഗമായി നവംബർ 19, 20, 21 തീയതികളിൽ വൻ വിലകുറവിൽ പ്രമോഷനുകൾ അവതരിപ്പിച്ചിട്ടുള്ളത്. കൂടാതെ, നിരവധി ഇൻസ്​റ്റോർ പ്രമോഷനുകളും ഓൺലൈൻ പ്രമോഷനുകളും ഉണ്ട്​. 1099 റിയാൽ വിലയുള്ള 50 ഇഞ്ച് അകായി ബ്രാൻറഡ് എൽ.ഇ.ഡി ടി.വി വെറും 699 റിയാലിനാണ് നവംബർ 19, 20 തീയതികളിൽ ലഭിക്കുക. 12 റിയാൽ 75 ദിർഹം വിലയുള്ള 30 പീസസ്​ ടർക്കിഷ് എഗ്ഗ് േട്ര വെറും 5 റിയാൽ 75 ദിർഹമിന് ​നവംബർ 20ന് ലഭിക്കും. 229 റിയാൽ വിലയുള്ള സൂപ്പർ ജനറൽ ബ്രാൻറഡ് മൈേക്രാ വേവ് ഓവൻ 99 റിയാൽ, 47 റിയാൽ വിലയുള്ള സോളിഡ് പെർഫ്യൂം വിത്ത് ബോഡി സ്​പ്രേ 35 റിയാൽ, 189 റിയാലിന് 32 ഇഞ്ച് ഹെയിൻസ്​ എൽ.ഇ.ഡി ടി.വി, 1399 റിയാൽ വിലയുള്ള ഡി.എസ്.​എൽ.ആർ കാമറ 899 റിയാൽ എന്നിങ്ങനെ നിരവധി ഉൽപന്നങ്ങൾ വിലക്കുറവിൽ അൽഖോറിൽ ഒരുക്കിയിട്ടുണ്ട്​.

ഫ്രഷ് ഫുഡ് ആൻഡ്​​ വെജിറ്റബിൾ, ഡെലി, ബേക്കറി ആൻ ഹോട്ട്ഫുഡ്, േഫ്രാസൺ തുടങ്ങിയ ഭക്ഷ്യോൽപന്നങ്ങളിലും ഹൗസ്​ ഹോൾഡ്, കോസ്​മറ്റിക്സ്​, സ്​റ്റേഷനറി തുടങ്ങിയ നിത്യോപയോഗ വസ്​തുക്കളും ഐ.ടി, ഹോം അപ്ലയൻസ്​ തുടങ്ങിയ ഇലക്​ട്രോണിക്സ്​ വിഭാഗങ്ങളിലും വിവിധ പ്രമോഷനുകൾ ഉണ്ട്​. ഇതിനു​ പുറമേ നിലവിലുള്ള സെയിൽ പ്രമോഷനടക്കം സഫാരിയുടെ എല്ലാ ഔട്ട്​ലെറ്റുകളിലും ലഭ്യമാകുന്ന വിവിധ പ്രമോഷനുകളും ലഭ്യമാണ്.

ഗാർമെൻറ്​സ്​​ വിഭാഗത്തിൽ ബ്രാൻറഡും അല്ലാത്തതുമായ എല്ലാ തരം മെൻസ്​ വെയർ, ലേഡീസ്​ വെയർ, കിഡ്സ്​ വെയർ, ഫൂട്ട്​വെയർ ഉൽപന്നങ്ങളും ലേഡീസ്​ ഹാൻഡ്​​ ബാഗ്, ഫാൻസി ബാഗ് തുടങ്ങിയവയും വാങ്ങുമ്പോൾ വിലയിൽ 50 വരെ കിഴിവ് ലഭിക്കുന്ന സെയിൽ അപ്പ് ടു 50 പ്രമോഷൻ 21 നവംബർ വരെ ദോഹയിലെ എല്ലാ ഔട്ട്​ ലെറ്റുകളിലും ലഭ്യമാണ്​.

കൂടാതെ സഫാരി വിൻ 25 നിസ്സാൻ സണ്ണി കാർ പ്രമോഷനിലൂടെ വെറും 50 റിയാലിന് പർച്ചേസ്​ ചെയ്യുമ്പോൾ ലഭിക്കുന്ന കൂപ്പൺ നറു​െക്കടുപ്പുകളിലൂടെ 25 നിസ്സാൻ സണ്ണി കാറുകൾ സമ്മാനമായി നേടാം. കാർ പ്രമോഷ​െൻറ ആദ്യത്തെ നറുക്കെടുപ്പ് 28 നവംബർ 2020 നും അഞ്ചാമത്തെ നറുക്കെടുപ്പ് 24 മേയ് 2021നും അബുഹമൂറിലെ സഫാരി മാളിൽ വെച്ചും രണ്ടാമത്തെ നറുക്കെടുപ്പ് 04 ജനുവരി 2021 ന് അൽഖോറിലെ സഫാരി ഹൈപ്പർമാർക്കറ്റിൽവെച്ചും മൂന്നാമത്തെ നറുക്കെടുപ്പ് 15 ഫെബ്രുവരി 2021ന് സൽവാ റോഡിലെ സഫാരി ഹൈപ്പർമാർക്കറ്റിൽ വെച്ചും നാലാമത്തെ നറുക്കെടുപ്പ് 31 മാർച്ച് 2021ന് ഉംസലാൽ മുഹമ്മദിലെ സഫാരി ഷോപ്പിങ്​ കോംപ്ലക്സിൽ വെച്ചുമായിരിക്കും നടക്കുക.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.