അൽ ഗറാഫയും അൽറയ്യാനും തമ്മിലെ അമീർ കപ്പ് ഫൈനലിൽനിന്ന്

അമീർ കപ്പിൽ ഗറാഫ മുത്തം

ദോഹ: ഖലീഫ സ്റ്റേഡിയത്തിലെ നിറഗാലറിയെ സാക്ഷിയാക്കി നടന്ന അമീർ കപ്പ് പോരാട്ടത്തിൽ കിരീടവിജയവുമായി അൽ ഗറാഫ. ഫൈനലിൽ കരുത്തരായ അൽ റയ്യാനെ 2-1ന് തോൽപിച്ചായിരുന്നു ഗറാഫയുടെ കിരീടനേട്ടം. കളിയുടെ നാലാം മിനിറ്റിൽ ഫർജാൻ സാസിയിലൂടെ തുടങ്ങിയ ഗറാഫക്കുവേണ്ടി 18ാം മിനിറ്റിൽ ഹൊസേലുവും സ്കോർ ചെയ്തു.

ഒന്നാം പകുതിയിൽ 2-0ത്തിന് ലീഡ് ചെയ്ത അൽ ഗറാഫ കളിയിൽ പൂർണ മേധാവിത്വം സ്ഥാപിച്ചായിരുന്നു രണ്ടാം പകുതി തുടങ്ങിയത്. 49ാം മിനിറ്റിൽ റോഡ്രിഗോ തബാത പെനാൽറ്റിയിലൂടെ റയ്യാന് ആശ്വാസ ഗോൾ സമ്മാനിച്ചു. 2012ന് ശേഷം അൽ ഗറാഫയുടെ ആദ്യ കിരീടവിജയമാണിത്. 

Tags:    
News Summary - al garafa wins ameer cup

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.