ദോഹ: മുനിസിപ്പാലിറ്റി മന്ത്രലായത്തിന്റെ അൽ ഫുർജാൻ പാർക്കുകളിൽ നേരത്തെയുണ്ടായിരുന്ന ‘അൽ ബറാഹ’ എന്ന പേരിലെ സാംസ്കാരിക പരിപാടികൾക്ക് വീണ്ടും തുടക്കമായി. സാംസ്കാരിക മന്ത്രാലയം നേതൃത്വത്തിൽ വെള്ളിയാഴ്ച മുതൽ രണ്ട് ദിവസം നീണ്ടുനിൽക്കുന്ന പരിപാടികൾ ഐൻ ഖാലിദിലെ ഉമ്മുൽ സനീം പാർക്കിൽ തുടക്കം കുറിച്ചു.
ഖത്തർ പോയട്രി സെന്റർ, തിയറ്റർ അഫേഴ്സ് സെന്റർ, ഖത്തർ ഫിലാറ്റലിക് ആൻഡ് ന്യൂമിസ് മാറ്റിക് സെന്റർ, നോമാസ് സെന്റർ, മ്യൂസിക് അഫയേഴ്സ് സെന്റർ, ഖത്തരി ഫോറം ഫോർ ഓതേഴ്സ്, ഖത്തരി പബ്ലിഷേഴ്സ് ആൻഡ് ഡിസ്ട്രിബ്യൂട്ടേഴ്സ് ഫോറം, വിഷ്വൽ ആർട്ട് സെന്റർ, സാമൂഹിക വികസന കുടുംബ മന്ത്രാലയം, മുനിസിപ്പാലിറ്റി മന്ത്രാലയം എന്നിവയുൾപ്പെടെ മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന നിരവധി സ്ഥാപനങ്ങളുടെയും കേന്ദ്രങ്ങളുടെയും പങ്കാളിത്തത്തോടെ കലാസാംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുന്നതോടൊപ്പം സമൂഹ പങ്കാളിത്തം സജീവമാക്കുകയും സാംസ്കാരിക മേഖലയെ ഉയർത്തിക്കൊണ്ടുവരുന്നതിന്റെയും ഭാഗമായാണ് അൽ ബറാഹ പരിപാടി സംഘടിപ്പിക്കുന്നത്. കുട്ടികളുടെയും കുടുംബങ്ങളുടെയും പങ്കാളിത്തത്തോടെയാണ് ഓരോ പരിപാടിയും ക്രമീകരിക്കുന്നത്. ഖത്തറിലെ വടക്ക്, തെക്ക്, മധ്യ ഭാഗങ്ങളിൽനിന്നുള്ള എല്ലാ പ്രദേശവാസികൾക്കും എത്തിച്ചേരുന്നതിനായി ഓരോ ആഴ്ചയും വ്യത്യസ്ത പ്രദേശത്തായിരിക്കും അൽ ബറാഹ സംഘടിപ്പിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.