ദോഹ-മുംബൈ സർവിസ് വർധിപ്പിക്കാൻ എയർ ഇന്ത്യ

ദോഹ: ഖത്തറിൽനിന്ന് മുംബൈയിലേക്ക് കൂടുതൽ വിമാന സർവിസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ. ഒക്ടോബർ 30 മുതൽ ദോഹ-മുംബൈ സെക്ടറിൽ ആഴ്ചയിൽ മൂന്നു ദിവസമാണ് പുതിയ സർവിസുകൾ നടത്തുക. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചതായി എയർ ഇന്ത്യ അറിയിച്ചു. ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായാണ് സർവിസ്. ഒക്ടോബർ 30ന് ഉച്ചക്ക് 12.45ന് ദോഹയിൽ നിന്നും പുറപ്പെടുന്ന വിമാനം വൈകീട്ട് 6.45ന് മുംബൈയിലെത്തും. 920 റിയാലാണ് നിലവിലെ ടിക്കറ്റ് നിരക്ക്. 2023 മാർച്ച് 19വരെയാണ് നിലവിലെ ബുക്കിങ് ഷെഡ്യൂൾ ഉള്ളത്.

ഇന്ത്യയിൽനിന്നും ഡൽഹി, മുംബൈ, ദോഹ റൂട്ടിൽ വരുംമാസങ്ങളിൽ സർവിസ് വർധിപ്പിക്കാൻ എയർ ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ടുണ്ട്. ഡൽഹി-മുംബൈ -ദോഹ സെക്ടറിൽ ആഴ്ചയിൽ ആറും കൊൽക്കത്ത, മുംബൈ, ഡൽഹി-ദുബൈ സെക്ടറിൽ ആഴ്ചയിൽ നാലും വിമാന സർവിസുകൾക്കായി ഒരുങ്ങുന്നതായും റിപ്പോർട്ട് ചെയ്തു. നവംബർ-ഡിസംബർ മാസങ്ങളിൽ ഖത്തർ ലോകകപ്പിന് വേദിയാവുന്ന സാഹചര്യത്തിൽ തിരക്ക് പരിഗണിച്ച് സർവിസ് വർധിപ്പിക്കുകയാണ് ലക്ഷ്യം. 

Tags:    
News Summary - Air India to increase Doha-Mumbai service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.