പ്രവാസി വെല്‍ഫെയര്‍ സ്കൂൾ അധ്യാപകര്‍ക്കായി സംഘടിപ്പിച്ചു എ.ഐ ശിൽപശാലയിൽ
പെങ്കടുത്തവർ
ദോഹ: പ്രവാസി വെല്‍ഫെയര്‍ എച്ച്.ആര്.ഡി വിഭാഗം തിരുവനന്തപുരം ജില്ല കമ്മിറ്റിയുമായി സഹകരിച്ച് ഖത്തറിലെ ഇന്ത്യന്‍ സ്കൂളുകളിലെ അധ്യാപകര്‍ക്കായി എ.ഐ വർക്ക്ഷോപ്പ് സംഘടിപ്പിച്ചു. നിർമിത ബുദ്ധി സാങ്കേതിക വിദ്യയിലെ നൂതനമായ ജനറേറ്റിവ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൂടുതലായി സർവിസ് -വ്യവസായിക മേഖലകളിൽ ഉപയോഗിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വർക്ക്ഷോപ്പ് സംഘടിപ്പിച്ചത്. ദോഹയിലെ ഇന്ത്യൻ സ്കൂൾ അധ്യാപകര്‍ക്ക് ഈ നൂതന വിദ്യ പരിചയപ്പെടുത്താനും അധ്യാപനം എളുപ്പമാക്കുന്നതിനും ഉതകുന്ന തരത്തിലായിരുന്നു വർക്ക്ഷോപ്പ് നടത്തിയത്.
എ.ഐ ആര്‍ക്കിടെക്ട് നസര്‍ അഷറഫ് ശിൽപശാലക്ക് നേതൃത്വം നല്കി. ദോഹയിലെ എല്ലാ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമുള്ള അധ്യാപകര്‍ പങ്കെടുത്തു. പ്രോഗ്രാം കൺവീനർ സുമയ്യ തഹ്സീൻ അധ്യക്ഷത വഹിച്ചു. എച്ച്.ആര്.ഡി വിഭാഗം അംഗങ്ങളായ റാദിയ കണ്ണൂര്‍, അഫീഫ ഹുസ്ന, ജില്ല ഭാരവാഹികളായ അജീന അസീം, ഭവ്യ എന്നിവർ നേതൃത്വം നല്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.