അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി
Posted On
date_range Updated On
date_range വിമാനദുരന്തം; അമീർ അനുശോചിച്ചു
ദോഹ: ലോകത്തെ നടുക്കിയ അഹ്മദാബാദ് വിമാനദുരന്തത്തിൽ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി അനുശോചനം അറിയിച്ചു.
ഇന്ത്യൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അയച്ച സന്ദേശത്തിലാണ് അമീർ അപകടത്തിൽ വേദനയും ദുഃഖവും പങ്കുവെച്ചത്.
സൗഹൃദരാജ്യമായ ഇന്ത്യയുടെ ദുഃഖത്തിൽ പങ്കുചേരുന്നതായി അറിയിച്ച അമീർ, ഇന്ത്യയിലെ ജനങ്ങളുടെയും ദുരന്തത്തിനിരയായവരുടെ കുടുംബാംഗങ്ങളുടെയും വേദനയിൽ ഐക്യപ്പെടുന്നതായി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.