ദോഹ: ശൂറാ കൗൺസിലിെൻറ 49ാം റെഗുലർ സെഷനിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി നടത്തിയ പ്രസംഗത്തിന് മന്ത്രിസഭയുടെ പ്രശംസ. പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് ആൽഥാനിയുടെ അധ്യക്ഷതയിൽ അമീരി ദീവാനിയിൽ ചേർന്ന മന്ത്രിസഭ യോഗത്തിൽ കാർഷിക, യുവജന, കായിക മേഖലകളിൽ കുവൈത്തുമായും സ്പെയിനുമായും ഒപ്പുവെച്ച ധാരണാപത്രങ്ങൾക്ക് അംഗീകാരം നൽകുകയും ചെയ്തു.
കോവിഡ്–19നെതിരായ പോരാട്ടത്തിൽ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ മാർഗനിർദേശങ്ങൾ കോവിഡ്– 19നെ തുടർന്നുണ്ടാകുന്ന രാജ്യത്തിെൻറ ആരോഗ്യ, സാമ്പത്തിക, സാമൂഹിക പ്രത്യാഘാതങ്ങൾ കുറക്കുന്നതിൽ വിജയിച്ചതായും മന്ത്രിസഭ വ്യക്തമാക്കി.ഫലസ്തീൻ വിഷയത്തിലും ഫലസ്തീൻ ജനതയുടെ അവകാശങ്ങൾ ഉയർത്തിപ്പിടിക്കുന്നതിലും 1967ലെ അതിർത്തികൾ പ്രകാരം കിഴക്കൻ ഖുദ്സ് തലസ്ഥാനമാക്കി സ്വതന്ത്ര ഫലസ്തീൻ രാജ്യം സ്ഥാപിക്കുന്നതിലും ഖത്തറിെൻറ നിലപാടാണ് അമീർ വ്യക്തമാക്കിയതെന്നും മന്ത്രിസഭ വ്യക്തമാക്കി.ആഭ്യന്തര, വിദേശ തലങ്ങളിൽ അമീറിെൻറ നയങ്ങളിൽ അഭിമാനിക്കുന്നു.
അമീറിെൻറ നേതൃത്വത്തിൽ രാജ്യം സമഗ്ര വികസന നവോത്ഥാനത്തിെൻറ പാതയിലാണ്. അദ്ദേഹത്തിന് കീഴിൽ സാമ്പത്തിക, രാഷ്ട്രീയ വിജയം കരസ്ഥമാക്കാൻ ഖത്തറിനായെന്നും മന്ത്രിസഭ ചൂണ്ടിക്കാട്ടി. ഖത്തറിെൻറ രാഷ്ട്രീയ നയങ്ങൾ രാജ്യത്തിെൻറ പദവിയെ അരക്കിട്ടുറപ്പിക്കുകയാണ്. മേഖലയിലും ലോകാടിസ്ഥാനത്തിലും അഭിപ്രായഭിന്നതകളും സംഘർഷങ്ങളും സമാധാന ചർച്ചകളിലൂടെ പരിഹരിക്കുന്നതിൽ ഖത്തറിെൻറ പങ്ക് വലുതാണെന്നും മന്ത്രിസഭ വിലയിരുത്തി.
തുർക്കിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ ശക്തമായ ഭൂകമ്പത്തിൽ തുർക്കി ജനതയോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്ന് മന്ത്രിസഭ അറിയിച്ചു. മനുഷ്യജീവനടക്കം നിരവധി നാശനഷ്ടങ്ങളാണ് ഇസ്മിറിലുണ്ടായ ഭൂകമ്പത്തിൽ സംഭവിച്ചത്. ഭൂകമ്പത്തിൽ മരിച്ചവരുടെ ബന്ധുക്കൾക്കും തുർക്കി ജനതക്കും സർക്കാറിനും അനുശോചനം രേഖപ്പെടുത്തിയ മന്ത്രിസഭ, പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
കോവിഡ്–19നെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാൻ മുഹമ്മദ് അൽ കുവാരി മന്ത്രിസഭയിൽ അവതരിപ്പിച്ചു. വിദ്യാഭ്യാസ മേഖലയിൽ വിദ്യാർഥികളുടെ റൊട്ടേറ്റിങ് അറ്റൻഡൻസ് സംവിധാനവും തുടർ നടപടികളും സ്കൂളുകളിലെ സുരക്ഷാ മുൻകരുതലുകൾ സംബന്ധിച്ചും വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രി മന്ത്രിസഭയെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.