പി. ​ഹ​രീ​ന്ദ്ര​നാ​ഥി​ന് ഓ​തേ​ഴ്സ് ഫോ​റം ഖ​ത്ത​ർ ഉ​പ​ഹാ​രം ന​ൽ​കു​ന്നു

ച​രി​ത്രം പ​ഠി​ച്ച​ശേ​ഷം ച​രി​ത്ര​ത്തെ കു​റി​ച്ചെ​ഴു​തു​ക -പി. ​ഹ​രീ​ന്ദ്ര​നാ​ഥ്

ദോ​ഹ: ച​രി​ത്രം ആ​ഴ​ത്തി​ൽ പ​ഠി​ച്ച​തി​നു ശേ​ഷം മാ​ത്ര​മേ ച​രി​ത്ര​ത്തെ കു​റി​ച്ച് എ​ഴു​താ​നും വ്യാ​ഖ്യാ​ന​ങ്ങ​ൾ ച​മ​ക്കാ​നും മു​തി​രാ​വൂ​വെ​ന്ന് പ്ര​ശ​സ്ത ച​രി​ത്ര​കാ​ര​നും ഗ്ര​ന്ഥ​കാ​ര​നു​മാ​യ പി. ​ഹ​രീ​ന്ദ്ര​നാ​ഥ് പ​റ​ഞ്ഞു. ഖ​ത്ത​ർ ഇ​ന്ത്യ​ൻ ഫോ​റം തു​മാ​മ വൈ​ബ്ര​ൻ​റ് ഹാ​ളി​ൽ ന​ൽ​കി​യ സ്വീ​ക​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

‘ഇ​ന്ത്യ: ഇ​രു​ളും വെ​ളി​ച്ച​വും’ എ​ന്ന ത​ന്റെ പു​സ്ത​കം ബ്രി​ട്ടീ​ഷ് ഭ​ര​ണ​കാ​ല​ത്തി​ന് 500 വ​ർ​ഷം മു​മ്പു​ള്ള ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലൂ​ടെ​യു​ള്ള സ​ഞ്ചാ​ര​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. വാ​സ്കോ​ഡ​ഗാ​മ കോ​ഴി​ക്കോ​ട് ക​പ്പ​ലി​റ​ങ്ങി​യ​ത് ഉ​ൾ​പ്പെ​ടെ വി​ഷ​യ​ങ്ങ​ളി​ൽ ത​ന്റേ​താ​യ സ​വി​ശേ​ഷ​ങ്ങ​ളാ​യ നി​രീ​ക്ഷ​ണ​ങ്ങ​ൾ പു​സ്ത​കം ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ടെ​ന്ന് പു​സ്ത​ക​പ​രി​ച​യം ന​ട​ത്തി​യ എ​ഴു​ത്തു​കാ​ര​ൻ സു​ബൈ​ർ വെ​ള്ളി​യോ​ട് പ​റ​ഞ്ഞു.

ഓ​തേ​ഴ്സ് ഫോ​റം വൈ​സ് പ്ര​സി​ഡ​ൻ​റ് ശ്രീ​ക​ലാ ഗോ​പി​നാ​ഥ് സ്നേ​ഹോ​പ​ഹാ​രം സ​മ്മാ​നി​ച്ചു. ഫോ​റം ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഹു​സൈ​ൻ ക​ട​ന്ന​മ​ണ്ണ സ്വാ​ഗ​തം പ​റ​ഞ്ഞു. ശ്രീ​ക​ലാ ഗോ​പി​നാ​ഥ് അ​ധ്യ​ക്ഷ​യാ​യി​രു​ന്നു. ട്ര​ഷ​റ​ർ അ​ൻ​സാ​ർ അ​രി​മ്പ്ര, സെ​ക്ര​ട്ട​റി ഷാ​ഫി പി.​സി പാ​ലം, അ​ബ്ദു​ൽ​സ​ലാം മാ​ട്ടു​മ്മ​ൽ, ഷം​ല ജാ​ഫ​ർ, റാം ​മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.ഗാ​ന്ധി​ജി​യെ കു​റി​ച്ച ത​ന്റെ ഗ്ര​ന്ഥം ഹ​രീ​ന്ദ്ര​നാ​ഥ് ഓ​തേ​ഴ്സ് ഫോ​റ​ത്തി​ന് ഉ​പ​ഹാ​ര​മാ​യി ന​ൽ​കി. മ​ഹ്മൂ​ദ് മാ​ട്ടൂ​ൽ ഏ​റ്റു​വാ​ങ്ങി.

Tags:    
News Summary - After learning history write about history -P Hareendranath

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.