ദോഹ: ഖത്തർ ക്ലബുകളുടെ എ.എഫ്.സി ഫുട്ബാൾ ടൂർണമെന്റ് പങ്കാളിത്തം സംബന്ധിച്ച മാനദണ്ഡങ്ങൾ പ്രഖ്യാപിച്ച് ഖത്തർ ഫുട്ബാൾ അസോസിയേഷൻ. എ.എഫ്.സിയുടെ മുൻനിര ക്ലബ് ചാമ്പ്യൻഷിപ്പായ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് എലൈറ്റിൽ ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കൾ, റണ്ണേഴ്സ് അപ്പ്, അമീർ കപ്പ് ജേതാക്കൾക്ക് മാത്രമായിരിക്കും അവസരം. ലീഗിലെ മൂന്നാം സ്ഥാനക്കാർ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടിൽ മത്സരിക്കും.
അമീർ കപ്പ് ജേതാക്കൾ ലീഗ് പട്ടികയിൽ ആദ്യ മൂന്നിൽ ഇടം നേടുന്നവരായാൽ എ.എഫ്.സി ചാമ്പ്യൻസ് ലീഗ് രണ്ടിലേക്ക് ലീഗിലെ നാലാം സ്ഥാനക്കാർക്ക് ഇടം നൽകും.
വൻകരയുടെ ചാമ്പ്യൻഷിപ്പിൽ ഖത്തരി ക്ലബുകൾക്ക് ശക്തമായ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാനദണ്ഡം നടപ്പാക്കുന്നതെന്ന് ക്യു.എഫ്.എ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.