എ.എഫ്​.സി പുരസ്​കാര ചടങ്ങ്​ റദ്ദാക്കി

ദോഹ: ഇൗ വർഷം നവംബറിൽ ദോഹയിൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ഫുട്​ബാൾ കോൺഫെഡറേഷൻെറ പുരസ്​കാര വിതരണ ചടങ്ങ്​ റദ്ദാക്കി. തുടർച്ചയായി രണ്ടാം വർഷമാണ്​ ദോഹയിൽ നടക്കേണ്ട ചടങ്ങ്​ റദ്ദാക്കുന്നത്​. കോവിഡ്​ വ്യാപന ഭീഷണി തുടരുന്നതും ഏഷ്യയിലെ വിവിധ രാജ്യങ്ങൾ ഇപ്പോഴും കോവിഡ്​ മഹാമാരിയുടെ ദുരിതം അനുഭവിക്കുന്നതും പരിഗണിച്ച്​ ചടങ്ങ്​ ഒഴിവാക്കുകയാണെന്ന്​ എ.എഫ്​.സി എക്​സിക്യൂട്ടിവ്​ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ സീസണിലെ ഏഷ്യയിലെ മികച്ച പുരുഷ-വനിത താരങ്ങൾക്കും പരിശീലകർക്കും അസോസിയേഷനും പുരസ്​കാരം സമ്മാനിക്കുന്നതാണ്​ എ.എഫ്​.സി അവാർഡ്​ നൈറ്റ്​. തുടർച്ചയായി രണ്ടു വർഷങ്ങളിലെ പരിപാടിയും റദ്ദാക്കിയതോടെ, അടുത്തവർഷത്തെ അവാർഡ്​ നൈറ്റ്​​ 2023 ജനുവരിയിൽ ഖത്തതർ തന്നെ വേദിയാവുമെന്ന്​ എ.എഫ്​.സി അറിയിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.