ദോഹ: ദീർഘമായ വേനലവധിക്ക് ശേഷം സർക്കാർ സ്കൂളുകളിലെ ആയിരക്കണക്കിന് വിദ്യാർഥികൾ പള്ളിക്കൂടങ്ങളിൽ തിരിച്ചെത്തി. കഴിഞ്ഞ ദിവസമാണ് പുതിയ അധ്യായന വർഷമാരംഭിച്ചത്. ഇതോടെ സ്കൂൾ സമയങ്ങളിൽ റോഡുകളിലെ ഗതാഗതവും മന്ദഗതിയിലായി. എങ്കിലും പരമാവധി ഗതാഗത തടസ്സങ്ങൾ ഒഴിവാക്കുന്ന തരത്തിൽ സ്കൂൾ ബസുകളും രക്ഷിതാക്കളും വിദ്യാർഥികളുമായി നേ രത്തെ തന്നെ പ്രധാന നിരത്തുകളിൽ സ്ഥാനം പിടിച്ചിരുന്നു.
ദീർഘ അവധി കഴിഞ്ഞെത്തുന്ന വിദ്യാർഥികളുടെ മുഖങ്ങളിൽ പുതിയ ക്ലാസ് റൂമിെൻറയും കൂട്ടുകാരുടെയും അധ്യാപകരുടെയും അപരിചത്വം കാണാമായിരുന്നു. 2018–2019 അധ്യായന വർഷം ആരംഭിക്കുന്നതിനായുള്ള ഒരുക്കങ്ങളും മറ്റും നേരത്തെ തന്നെ വിദ്യാഭ്യാസ^ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പൂർത്തിയാക്കിയിരുന്നു. അധ്യാപകർ രണ്ട് ദിവസം മുമ്പ് തന്നെ വിദ്യാർഥികളെ വരവേൽക്കുന്നതിനായി തങ്ങളുടെ ജോലിയിൽ പ്രവേശിച്ചത് ശ്രദ്ധേയമായിരുന്നു.
സ്കൂൾ ആരംഭിക്കുന്നതിന് ഒരു ദിവസം മുമ്പായി തന്നെ ആഭ്യന്തരമന്ത്രാലയവും ഗതാഗത വകുപ്പും ഗതാഗതം സുഗമമാക്കുന്നതിനായി പ്രത്യേക നിർദേശങ്ങൾ നൽകിയിരുന്നു. വിദ്യാർഥികളുടെയും മറ്റും സുരക്ഷ കണക്കിലെടുത്ത് സ്കൂൾ സമയങ്ങളിൽ പരമാവധി വേഗത കുറച്ച് വാഹനമോടിക്കണമെന്നും ഗതാഗത നിയമങ്ങൾ പാലിക്കണമെന്നും മന്ത്രാലയവും വകുപ്പും പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.