ദോഹ: റാസ് കമ്പനിയില്‍ 2005നും 2015നും ഇടയില്‍ അപകടം മൂലമുണ്ടാകുന്ന സമയനഷ്ടം 94 ശതമാനം കുറഞ്ഞെന്നും കമ്പനി പ്രവര്‍ത്തനത്തിനിടെ സംഭവിക്കുന്ന അപകടങ്ങളില്‍ 93 ശതമാനവും കുറവ് അനുഭവപ്പെട്ടെന്നും റാസ് ഗ്യാസ് കമ്പനി വ്യക്തമാക്കി. കമ്പനിയില്‍ സംവിധാനിച്ചിരിക്കുന്ന ആരോഗ്യ-സുരക്ഷാ ക്രമീകരണങ്ങളുടെ കാര്യക്ഷമതയാണ് ഇത് സൂചിപ്പിക്കുന്നതെന്നും റാസ് ഗ്യാസ് കമ്പനി കൂട്ടിച്ചേര്‍ത്തി. ബാങ്കോക്കില്‍ നടന്ന പത്താമത് പെട്രോളിയം ടെക്നോളജി അന്താരാഷ്ട്ര സമ്മേളനത്തിനിടെ സംസാരിക്കുകയായിരുന്ന റാസ് ഗ്യാസ് ഹെല്‍ത്ത് ആന്‍ഡ് സേഫ്റ്റി വിഭാഗം മേധാവി ഖാലിദ് ബിന്‍ ഥാമിര്‍ അല്‍ ഹുമൈദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രവര്‍ത്തനങ്ങളുടെ സുരക്ഷയിലും വ്യക്തികളുടെ സംരക്ഷണത്തിലും കമ്പനി പുലര്‍ത്തുന്ന കര്‍ശന സമീപനമാണ് ഇതിന് പിന്നിലെന്നും ഏത് കമ്പനിയിലായാലും സുരക്ഷാ ക്രമീകരണം കമ്പനിയുടെ ഉത്തരവാദപ്പെട്ടവരുടെ ചുമതലയാണെന്നും അദ്ദേഹം ഹുമൈദി ചൂണ്ടിക്കാട്ടി. പെട്രോളിയം വ്യവസായത്തില്‍ സുരക്ഷയെന്നത് വെല്ലുവിളി നിറഞ്ഞ കാര്യമാണെന്നും എന്നാല്‍ റാസ് ഗ്യാസ് ഇക്കാര്യത്തില്‍ വളരെ ശക്തമായ നിലപാട് തന്നെ സ്വീകരിക്കുന്നുവെന്നും കമ്പനിയുടെ എല്ലാ മേഖലകളിലും എല്ലാ ദിവസവും സുരക്ഷ ഉറപ്പുവരുത്തുന്നുവെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ അപകടങ്ങള്‍ കുറക്കുക മാത്രമല്ല ഇത്തരം സമീപനങ്ങളിലൂടെ സ്വീകരിക്കുന്നതെന്നും മറിച്ച് കമ്പനിയില്‍ സുരക്ഷയാണ് പരമപ്രധാനമെന്ന സന്ദേശം കൂടി ഇതിലൂടെ നല്‍കുന്നുവെന്നും ഹുമൈദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.