നിയമലംഘനങ്ങളിൽ വൻ കുറവ്; വാഹനാപകടങ്ങളിലും

ദോഹ: രാജ്യത്ത്​ അപകടങ്ങൾ ഏറെ കുറഞ്ഞു. ഫെബ്രുവരി മാസത്തിൽ രാജ്യത്തെ ഗതാഗത നിയമലംഘനങ്ങളിലും വാഹനപകട കേസുകളില ും ഗണ്യമായ കുറവ് രേഖപ്പെടുത്തി. ഖത്തർ ആസൂത്രണ സ്​ഥിതിവിവര അതോറിറ്റി പുറത്തുവിട്ട മാസാന്ത റിപ്പോർട്ടിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്.
ഫെബ്രുവരി മാസത്തിൽ ഗതാഗത നിയമലംഘനങ്ങളുടെ എണ്ണം 7.5 ശതമാനം കുറഞ്ഞ് 168,674ലെത്തി. അതേ സമയം, വാഹനപകട കേസുകളും മുൻ മാസത്തേക്കാൾ 11 ശതമാനം കുറഞ്ഞു. 617 അപകട കേസുകളാണ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തത്.വാഹനപകടത്തെ തുടർന്നുണ്ടാകുന്ന മരണങ്ങളുടെ എണ്ണം ഫെബ്രുവരിയിൽ 37.5 ശതമാനം കുറഞ്ഞു. മുൻവർഷത്തെ കണക്കുമായി താരതമ്യം ചെയ്യമ്പോൾ 28.6 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.


പുതിയ വാഹനങ്ങളുടെ രജിസ്​േട്രഷനിൽ 19.2 ശതമാനം വർധനവാണ് ഫെബ്രുവരിയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പുതിയ ലൈസൻസുകൾ ഇഷ്യൂ ചെയ്യുന്നതിൽ 1.2 ശതമാനം കുറവും ഫെബ്രുവരിയിൽ രേഖപ്പെടുത്തിയിരിക്കുന്നു. 7229 പുതിയ ലൈസൻസുകളാണ് ഫെബ്രുവരി മാസത്തിൽ ഇഷ്യൂ ചെയ്തത്.എന്നാൽ ജനസംഖ്യയിൽ കഴിഞ്ഞ വർഷം ഫെബ്രുവരിയിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോൾ നേരിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു.
2.785 മില്യനാണ് ഈ വർഷം ഫെബ്രുവരിയിലെ ജനസംഖ്യ. കഴിഞ്ഞ വർഷം ഇത് 2.773 മില്യനായിരുന്നു.മാസാന്ത കണക്കുകൾ പ്രകാരം ഫെബ്രുവരിയിൽ വൈദ്യുതി ഉപഭോഗത്തിൽ 6.1 ശതമാനം കുറവ് രേഖപ്പെടുത്തി. ജലത്തി​െൻറ ഉപഭോഗത്തിലും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 4.9 ശതമാനം. അതേസമയം, മുൻവർഷത്തെ അപേക്ഷിച്ച് വൈദ്യുതി, ജല ഉപഭോഗത്തിൽ യഥാക്രമം 35 ശതമാനം, 62 ശതമാനം വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

Tags:    
News Summary - accident-qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.