അ​​​ബു സം​​​റ അ​​​തി​​​ർ​​​ത്തി ക​​​ട​​​ക്കാ​​​ൻ ന​​​ട​​​പ​​​ടി​​​ക്ര​​​മ​​​ങ്ങ​​​ൾ എ​​​ളു​​​പ്പ​​​മാ​​​ക്കാം; ‘മെ​​​ട്രാ​​​ഷ്’ പ്രീ-​​​ര​​​ജി​​​സ്ട്രേ​​​ഷ​​​നിലൂടെ

ദോ​​​ഹ: സൗ​​​ദി അ​​​തി​​​ർ​​​ത്തി ക​​​വാ​​​ട​​​മാ​​​യ അ​​​ബു സം​​​റ വ​​​ഴി​​​യു​​​ള്ള യാ​​​ത്ര സു​​​ഗ​​​മ​​​മാ​​​ക്കാ​​​ൻ ‘മെ​​​ട്രാ​​​ഷ്’ ആ​​​പ്പി​​​ലെ പ്രീ ​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സം​​​വി​​​ധാ​​​നം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താം. ഇ​​​തി​​​ലൂ​​​ടെ ഖ​​​ത്ത​​​രി വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ളാ​​​യ സ്വ​​​ദേ​​​ശി​​​ക​​​ൾ​​​ക്കും പ്ര​​​വാ​​​സി​​​ക​​​ൾ​​​ക്കും അ​​​തി​​​ർ​​​ത്തി​​​യി​​​ലെ യാ​​​ത്രാ ന​​​ട​​​പ​​​ടി​​​ക​​​ൾ എ​​​ളു​​​പ്പ​​​ത്തി​​​ലും വേ​​​ഗ​​​ത്തി​​​ലും പൂ​​​ർ​​​ത്തി​​​യാ​​​ക്കാം. തി​​​ര​​​ക്കേ​​​റി​​​യ അ​​​വ​​​ധി ദി​​​വ​​​സ​​​ങ്ങ​​​ളി​​​ലും വാ​​​രാ​​​ന്ത്യ​​​ങ്ങ​​​ളി​​​ലും അ​​​ബു സം​​​റ അ​​​തി​​​ർ​​​ത്തി​​​യി​​​ലെ തി​​​ര​​​ക്ക് ഒ​​​ഴി​​​വാ​​​ക്കാ​​​നും എ​​​ളു​​​പ്പം അ​​​തി​​​ർ​​​ത്തി ക​​​ട​​​ക്കാ​​​നും സ്വ​​​ദേ​​​ശി​​​ക​​​ൾ​​​ക്കും താ​​​മ​​​സ​​​ക്കാ​​​ർ​​​ക്കും പ്രീ-​​​ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ സൗ​​​ക​​​ര്യം പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​​വു​​​ന്ന​​​താ​​​ണ്.

ഖ​​​ത്ത​​​റി​​​ലെ വാ​​​ഹ​​​ന ഉ​​​ട​​​മ​​​ക​​​ൾ​​​ക്ക് ത​​​ങ്ങ​​​ളു​​​ടെ വാ​​​ഹ​​​ന​​​ത്തി​​​ൽ ഒ​​​പ്പം യാ​​​ത്ര ചെ​​​യ്യു​​​ന്ന ഡ്രൈ​​​വ​​​ർ​​​മാ​​​രെ​​​യും യാ​​​ത്ര​​​ക്കാ​​​രാ​​​യ ജി.​​​സി.​​​സി പൗ​​​ര​​​ന്മാ​​​രെ​​​യും മ​​​റ്റ് രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ നി​​​ന്നു​​​ള്ള സ​​​ന്ദ​​​ർ​​​ശ​​​ക​​​രെ​​​യും പ്രീ-​​​ര​​​ജി​​​സ്ട്രേ​​​ഷ​​​നി​​​ലൂ​​​ടെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ സാ​​​ധി​​​ക്കും. വാ​​​ഹ​​​ന ഉ​​​ട​​​മ ഇ​​​ല്ലെ​​​ങ്കി​​​ൽ പോ​​​ലും ഈ ​​​സം​​​വി​​​ധാ​​​നം ഉ​​​പ​​​യോ​​​ഗി​​​ച്ച് യാ​​​ത്രാ ന​​​ട​​​പ​​​ടി​​​ക​​​ൾ മു​​​ൻ​​​കൂ​​​ട്ടി ക്ര​​​മീ​​​ക​​​രി​​​ക്കാം.

എ​​​ങ്ങ​​​നെ പ്രീ-​​​ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം?

-മെ​​​ട്രാ​​​ഷ് ആ​​​പ്പ് തു​​​റ​​​ന്ന് ലോ​​​ഗി​​​ൻ ചെ​​​യ്ത ശേ​​​ഷം ‘ട്രാ​​​വ​​​ൽ’ വി​​​ൻ​​​ഡോ തി​​​ര​​​ഞ്ഞെ​​​ടു​​​ക്കു​​​ക. ഖ​​​ത്ത​​​റി​​​ൽ നി​​​ന്ന് പു​​​റ​​​ത്തേ​​​ക്ക് പോ​​​കു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ ‘Exit’ എ​​​ന്നും തി​​​രി​​​കെ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന​​​വ​​​രാ​​​ണെ​​​ങ്കി​​​ൽ ‘Entry’ എ​​​ന്ന​​​തും സെ​​​ല​​​ക്ട് ചെ​​​യ്യു​​​ക.

-അ​​​തി​​​ർ​​​ത്തി​​​യി​​​ൽ എ​​​ത്താ​​​ൻ പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന ദി​​​വ​​​സം, സ​​​മ​​​യം, വാ​​​ഹ​​​ന​​​ത്തെ കു​​​റി​​​ച്ചു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ളും ന​​​ൽ​​​കി​​​യ ശേ​​​ഷം യാ​​​ത്ര​​​ക്കാ​​​രു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ (ക്യു.​​​ഐ.​​​ഡി അ​​​ല്ലെ​​​ങ്കി​​​ൽ പാ​​​സ്‌​​​പോ​​​ർ​​​ട്ട് ന​​​മ്പ​​​ർ) രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക.

-ര​​​ജി​​​സ്ട്രേ​​​ഷ​​​ൻ വി​​​ജ​​​യ​​​ക​​​ര​​​മാ​​​യി പൂ​​​ർ​​​ത്തി​​​യാ​​​യാ​​​ൽ മെ​​​ട്രാ​​​ഷ് ആ​​​പ്പി​​​ൽ ക​​​ൺ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ സ​​​ന്ദേ​​​ശം ല​​​ഭി​​​ക്കും.

Tags:    
News Summary - Abu Samra Border Crossing Procedures Can Be Simplified; Through 'Metrash' Pre-Registration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.