ചൊവ്വാഴ്ച ദോഹയിലെത്തിയ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസിയെ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനി സ്വീകരിക്കുന്നു
ദോഹ: നീണ്ട ഇടവേളക്കുശേഷം, സൗഹൃദം ഊഷ്മളമാക്കിയ സായാഹ്നത്തിൽ ഈജിപ്ഷ്യൻ പ്രസിഡന്‍റിനെ വരവേറ്റ് ഖത്തർ. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലെ അമീരി ടെർമിനലിൽ എത്തിയ ഈജിപ്ഷ്യൻ പ്രസിഡന്‍റ് അബ്ദുൽ ഫതാഹ് അൽ സിസിയെ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ നേതൃത്വത്തിൽ ഉന്നത സംഘം ഖത്തറിലേക്ക് വരവേറ്റു. 2017ൽ ഈജിപ്തും മൂന്ന് ഗൾഫ് രാഷ്ട്രങ്ങളും ഖത്തറിനെതിരെ പ്രഖ്യാപിച്ച ഉപരോധത്തിനുശേഷം ആദ്യമായാണ് അൽ സിസിയുടെ ദോഹ സന്ദർശനം.
ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, അമിരി ദിവാൻ മേധാവി ശൈഖ് സൗദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനി, വാണിജ്യ-വ്യവസായ മന്ത്രി ശൈഖ് മുഹമ്മദ് ബിൻ ഹമദ് ബിൻ ഖാസിം ആൽഥാനി, ഈജിപ്തിലെ ഖത്തർ അംബാസഡർ സാലിം ബിൻ മുബാറക് അൽ ഷാഫി, ഖത്തറിലെ ഈജിപ്ഷ്യൻ അംബാസഡർ അമീർ അൽ ഷെർബിനി എന്നിവരും സ്വീകരണച്ചടങ്ങിൽ പങ്കെടുത്തു.
രണ്ടു ദിവസത്തെ സന്ദർശനത്തിനായാണ് ഈജിപ്ഷ്യൻ പ്രസിഡന്‍റ് ഖത്തറിലെത്തിയത്. ഈജിപ്തും ഖത്തറും തമ്മിലെ നയതന്ത്ര, ഉഭയകക്ഷി ബന്ധം, വിവിധ മേഖലകളിലെ വാണിജ്യ ഇടപാടുകൾ, നിക്ഷേപം, ഊർജം, ഭക്ഷ്യസഹകരണം തുടങ്ങിയ വിഷയങ്ങൾ സന്ദർശനത്തിൽ ചർച്ചയാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.