ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച റൂ​ബി​ക്സ് ക്യൂ​ബ് മ​ത്സ​ര​ത്തി​ലെ

വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​നം ന​ൽ​കി​യ​പ്പോ​ൾ

ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ കു​ട്ടി​ക​ൾ​ക്കാ​യി റൂ​ബി​ക്സ് ക്യൂ​ബ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു

ദോ​ഹ: ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ് എ​സ്ദാ​ൻ മാ​ൾ, വു​കൈ​ർ അ​ൽ മെ​ഷാ​ഫ് ശാ​ഖ​യി​ൽ കു​ട്ടി​ക​ൾ​ക്കാ​യി റൂ​ബി​ക്സ് ക്യൂ​ബ് മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു. 6 –9 വ​യ​സ്സ്, 10 –12 വ​യ​സ്സ് എ​ന്നി​ങ്ങ​നെ ര​ണ്ട് വി​ഭാ​ഗ​ങ്ങ​ളി​ലാ​യി ന​ട​ന്ന മ​ത്സ​ര​ത്തി​ൽ മു​ൻ​കൂ​ട്ടി ര​ജി​സ്റ്റ​ർ ചെ​യ്ത കു​ട്ടി​ക​ൾ പ​ങ്കെ​ടു​ത്തു. അ​തി​വേ​ഗ​ത്തി​ൽ റൂ​ബി​ക്സ് ക്യൂ​ബ് പൂ​ർ​ത്തി​യാ​ക്കി മ​ത്സ​രാ​ർ​ത്ഥി​ക​ൾ ത​ങ്ങ​ളു​ടെ ക​ഴി​വും മി​ക​വും പ്ര​ക​ടി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​തോ​ടൊ​പ്പം, പ​ങ്കെ​ടു​ത്ത എ​ല്ലാ മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്കും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും ന​ൽ​കി.

ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് മി​ക​ച്ച ഷോ​പ്പി​ങ് അ​നു​ഭ​വം ന​ൽ​കു​ന്ന​തി​നൊ​പ്പം കു​ട്ടി​ക​ളു​ടെ സ​ർ​ഗാ​ത്മ​ക​ത​യും ചി​ന്താ​ശേ​ഷി​യും വ​ള​ർ​ത്തു​ന്ന ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ​ക്ക് എ​ന്നും പ്രാ​ധാ​ന്യം ന​ൽ​കു​ന്നു​വെ​ന്ന് റീ​ജ​ന​ൽ ഡ​യ​റ​ക്ട​ർ അ​ഷ്റ​ഫ് ചി​റ​ക്ക​ൽ പ​റ​ഞ്ഞു. പ​രി​പാ​ടി​ വി​ജ​യ​മാ​ക്കാ​ൻ സ​ഹ​ക​രി​ച്ച എ​ല്ലാ കു​ട്ടി​ക​ൾ​ക്കും മാ​താ​പി​താ​ക്ക​ൾ​ക്കും ന​ന്ദി അ​റി​യി​ക്കു​ന്ന​തോ​ടോ​പ്പം, തു​ട​ർ​ന്നും ഇ​ത്ത​ര​ത്തി​ലു​ള്ള കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ഗ്രാ​ൻ​ഡ് മാ​ൾ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Tags:    
News Summary - A Rubik's Cube competition for children was organized at Grand Hypermarket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.