Posted On
date_range Updated On
date_range ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഗുരുവായൂർ സ്വദേശി ഖത്തറിൽ നിര്യാതനായി. ഗുരുവായൂർ പിള്ളക്കാട് പള്ളിക്ക് സമീപം പരേതനായ മേലേടത്തയിൽ അബ്ദുൽ ഖാദർ ഹാജിയുടെ മകൻ നൂറുദ്ദീൻ (59) ആണ് മരിച്ചത്. 20 വർഷത്തിലേറെയായി ഖത്തർ പ്രവാസിയായിരുന്ന ഇദ്ദേഹം സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
ഭാര്യ: റസീന. മകൻ: യാസീൻ. സഹോദരങ്ങൾ: മുഹമ്മദ് കുട്ടി, ഉസ്മാൻ, സുലൈമാൻ (ഖത്തർ), മൊയ്ദുട്ടി, ഷറഫുദ്ദീൻ, ആമിനക്കുട്ടി, ഹഫ്സ, നൂർജ, പരേതയായ ഫാത്തിമ. ചൊവ്വാഴ്ച രാവിലെയോടെ നാട്ടിലെത്തിച്ച മൃതദേഹം ഖബറടക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.