Posted On
date_range Updated On
date_range ആലുവ സ്വദേശി ഖത്തറിൽ നിര്യാതനായി
ദോഹ: ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന എറണാകുളം ആലുവ സ്വദേശി ഖത്തറിൽ നിര്യാതനായി. ആലുവ പുത്തൻപുരയിൽ ഹനീഫ ശിഹാബുദ്ദീൻ (46) ആണ് മരിച്ചത്. വക്‌റ ഹമദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയിരുന്നു മരണം. സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി സജീവ പ്രവർത്തകനായിരുന്നു.
പിതാവ്: പരേതനായ പുത്തൻ പുരയിൽ ഹനീഫ. മാതാവ്: ഐഷ ബീവി. ഭാര്യ: ഫാത്തിമ. മക്കൾ: അമാൻ അഫ്‌ലഹ് (എം.ഇ.എസ് ഇന്ത്യൻ സ്കൂൾ ദോഹ), മെഹ്ദി അമീൻ, ഈസ ഹംദാൻ (ഇരുവരും ശാന്തിനികേതൻ ഇന്ത്യൻ സ്‌കൂൾ). സഹോദരങ്ങൾ: സിറാജുദ്ദീൻ (ആലുവ), സൈലേഷ് (ദുബൈ).
നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് സുഹൃത്തുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.