കാഞ്ചി മാത്തൂർ
Posted On
date_range Updated On
date_range ശഹാനിയയില്‍ ഹരിയാന സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു
ദോഹ: ലണ്ടനില്‍ നിന്ന് ടൂറിസ്റ്റ് വിസയില്‍ എത്തിയ ഹരിയാന സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ഹരിയാനയിലെ ഫരീദാബാദ് സ്വദേശിനി കാഞ്ചി മാത്തൂർ ആണ് ശഹാനിയയില്‍ വാഹനാപകടത്തിൽപ്പെട്ട് പരിക്കേറ്റ് മരിച്ചത്. 29 വയസ്സായിരുന്നു.
അപകടത്തിൽ പരിക്കേറ്റ ഭര്‍ത്താവ് ചേതൻ ഹരിദാസിനെ അടിയന്തര സർജറിക്ക് വിധേയമാക്കി. മാതാപിതാക്കൾ ദോഹയിൽ എത്തിയിട്ടുണ്ട്. പിതാവ്: നിതിന്‍ മാത്തൂർ. മാതാവ്: ശിൽപി മാതൂർ. സഹോദരി: നമാമ മാത്തൂർ. പ്രവാസി വെല്‍ഫെയര്‍ റിപാട്രിയേഷന്‍ വിങ്ങിന്റെ നേതൃത്വത്തില്‍ മൃതദേഹം നാട്ടിലെത്തികാനുള്ള നടപടി സ്വീകരിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.