ദോഹ: ഏഷ്യൻ കപ്പ് ഫുട്ബാളിന്‍റെ ചരിത്രവും വിശേഷങ്ങളുമായി പ്രത്യേക പുസ്തകവുമായി ഖത്തർ പ്രസ് സെന്റർ. ‘അറ്റ്ലസ് ഓഫ് ദി 2023 ഏഷ്യൻ കപ്പ്’ എന്ന പേരിൽ പുറത്തിറക്കുന്ന പുസ്തകത്തിന്റെ പ്രകാശനം ജനുവരി 14ന് ഖത്തർ മ്യൂസിയത്തിൽ നടക്കും. ടൂർണമെന്റിൽ പങ്കെടുക്കുന്ന 24 രാജ്യങ്ങളുടെയും അംബാസഡർമാരും ചടങ്ങിൽ പങ്കെടുക്കും. ശൈഖ് ഥാനി ബിൻ അലി ആൽഥാനിയാണ് പുസ്തകത്തിന്റെ രചയിതാവ്. ഖത്തർ വേദിയാവുന്ന ടൂർണമെന്റിന്റെ വിശേഷങ്ങളും, ഏഷ്യൻ കപ്പിന്‍റെ ചരിത്രവും, പങ്കെടുക്കുന്ന ടീമുകളുടെ വിശകലനവുമായി സമ്പൂർണമായ വിവരണങ്ങളോടെയാണ് പുസ്തകം തയാറാക്കിയതെന്ന് അദ്ദേഹം പറഞ്ഞു.
1956ല്‍ ഏഷ്യന്‍ കപ്പ് ആരംഭിച്ചതിന് ശേഷം മൂന്നാം തവണയാണ് ടൂര്‍ണമെന്‍റിന് ഖത്തര്‍ വേദിയാകുന്നത്. ആദ്യ ടൂര്‍ണമെന്റിന് ശേഷമുള്ള മുന്‍ ടൂര്‍ണമെന്റുകളുടെ ചരിത്രം, കടന്നുപോയ ഘട്ടങ്ങള്‍, ആതിഥേയത്വം വഹിച്ച നഗരങ്ങള്‍ എന്നിവയുടെ അവലോകനവും പുസ്തകത്തിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.