ദോഹ: ഖത്തറിൽ പുതുതായി 929 പേർക്ക് കൂടി കോവിഡ് രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 83 പേർ കൂടി രോഗത് തിൽനിന്ന് മുക്തരായി. രാജ്യത്ത് ആകെ 1012 പേർക്ക് രോഗം േഭദമായി. നിലവിൽ ചികിത്സയിലുള്ളവർ 9265 ആണ്.
ആകെ 82289 പേരിൽ പരിശോധന നടത്തിയപ്പോൾ 10,287 പേരിലാണ് രോഗബാധ കണ്ടെത്തിയത്. മരിച്ചവരും രോഗം ഭേദമായവരും ഉൾെപ്പടെയാണിത്. ആകെ പത്തുപേരാണ് മരിച്ചത്.
വിവിധ മേഖലകളിലെ പ്രവാസി തൊഴിലാളികളാണ് പുതുതായി രോഗം ബാധിച്ചവരിൽ കൂടുതലും. മുമ്പ് രോഗം ബാധിച്ചവരുമായി സമ്പർക്കം പുലർത്തിയതാണ് കാരണം. ഇൻഡസ്ട്രിയൽ ഏരിയക്ക് പുറത്തുള്ളവരും രോഗം വന്നവരിൽ ഉൾെപ്പടും. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വ്യാപകപരിശോധനയിലാണ് ഇവരിലെ രോഗബാധ കണ്ടെത്തിയത്. ഇവരെല്ലാം സമ്പർക്കവിലക്കിൽ ചികിത്സയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.