ലോകകപ്പിൻെറ ഖലീഫ അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ ‘3–2–1’ കായിക മ്യൂസിയം
ദോഹ: ഖത്തറും കായികമേഖലയും തമ്മിലുള്ള അഭേദ്യമായ ബന്ധത്തെ തുറന്നുകാണിക്കുന്ന '3–2–1' എന്ന ഖത്തർ ഒളിമ്പിക് ആൻഡ് സ്പോർട്സ് മ്യൂസിയം രണ്ടുഘട്ടങ്ങളിലായി ഉടൻ തുറക്കും. ഖലീഫ രാജ്യാന്തര സ്റ്റേഡിയത്തിനോടനുബന്ധിച്ചാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. മ്യൂസിയം പൊതുജനങ്ങൾക്ക് രണ്ട് ഘട്ടങ്ങളിലായി ഈ വർഷം തുറന്നുകൊടുക്കുമെന്ന് ഖത്തർ മ്യൂസിയംസ് ചെയർപേഴ്സൻ ശൈഖ അൽ മയാസ ബിൻത് ഹമദ് ആൽഥാനിയാണ് അറിയിച്ചത്. കായിക മേഖലയിലും ശാരീരിക അഭ്യാസങ്ങളിലും ജനങ്ങളുടെ പങ്ക് ഉയർത്തിക്കൊണ്ടുവരുന്നതിൽ മ്യൂസിയം പ്രചോദനമാകും.
ജപ്പാനിൽ നടക്കാനിരിക്കുന്ന ടോക്യോ ഒളിമ്പിക്സിനോടനുബന്ധിച്ച് ജൂലൈയിലും അറബ് കപ്പ് 2021നോടനുബന്ധിച്ച് ഒക്ടോബറിലുമാണ് മ്യൂസിയം ഔദ്യോഗികമായി തുറന്നുകൊടുക്കാൻ ലക്ഷ്യമിടുന്നത്. 2006ൽ ഏഷ്യൻ ഗെയിംസിന് ആതിഥ്യം വഹിച്ചതിന് ശേഷം അമീർ തമീം ബിൻ ഹമദ് ആൽഥാനി ആരംഭിച്ച പ്രധാന പദ്ധതികളിലൊന്നാണിത്.
കായികമേഖല എന്നത് ജീവിതത്തിലെ ഒഴിച്ചുകൂടാൻ സാധിക്കാത്ത ഘടകമാണ്. പ്രഫഷനലായാലും കേവലം ആസ്വാദനത്തിനായാലും കായികമേഖലയെ ജീവിതത്തിൽനിന്ന് മാറ്റിനിർത്താനാകില്ല. നിരവധി അന്താരാഷ്ട്ര, ലോകോത്തര കായിക ടൂർണമെൻറുകൾക്കും പരിപാടികൾക്കുമാണ് ഖത്തർ ആതിഥ്യംവഹിച്ചുകൊണ്ടിരിക്കുന്നത്. സമീപഭാവിയിൽതന്നെ ഒളിമ്പിക് മ്യൂസിയം ശൃംഖലയിൽ ഈ മ്യൂസിയവും ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ശൈഖ അൽ മയാസ പറഞ്ഞു.
ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് ഖത്തരി ൈപതൃകവും സംസ്കാരവും കാണികൾക്ക് അടുത്തറിയാനുള്ള വിവിധ പദ്ധതികൾക്കായി 2022 ലോകകപ്പ് സംഘാടക സമിതിയും ഖത്തര്‍ മ്യൂസിയംസും ധാരണപത്രം ഒപ്പുവെച്ചിരുന്നു. ഇതിൻെറ കൂടി ഭാഗമാണ് '3–2–1' ഖത്തര്‍ ഒളിമ്പിക് ആൻഡ് സ്പോര്‍ട്സ് മ്യൂസിയം. ഖത്തര്‍ 2022 ലോകകപ്പിനുള്ള എട്ട് സ്റ്റേഡിയങ്ങളില്‍ പ്രധാനപ്പെട്ട ഖലീഫാ സ്റ്റേഡിയത്തിനടു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.