കോവിഡ്​: ഖത്തറിൽ തിങ്കളാഴ്​ച മൂന്ന്​ മരണം

ദോഹ: ഖത്തറിൽ കോവിഡ്​ മരണം കൂടുന്നു. തിങ്കളാഴ്​ച മൂന്നുപേർ കൂടി മരിച്ചു. 52ഉം 62ഉം 65ഉം പ്രായമായവരാണ്​ മരിച്ചതെന്നും ഇവർക്ക്​ മറ്റ്​ ദീർഘകാല അസുഖങ്ങൾ ഉണ്ടായിരുന്നതായും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. ശനിയാഴ്​ചയും ഞായറാഴ്ചയും രണ്ടുപേർ പേർ വീതം മരിച്ചിരുന്നു. ഇതോടെ ആകെ മരിച്ചവർ 26 ആയി.​ 

തിങ്കളാഴ്​ച 1751 പേർക്കുകൂടി പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചു. 1193 പേർ കൂടി രോഗമുക്​തരായി. ആകെ രോഗം ഭേദമായവർ 10,363. നിലവിൽ ചികിത്സയിലുള്ളവർ 35,076 ആണ്​. 1,92,484 പേർക്ക്​ ആകെ പരിശോധന നടത്തിയപ്പോൾ 45,465 
പേർക്കാണ്​ ആകെ വൈറസ്​ബാധ സ്​ഥിരീകരിച്ചത്. ​

രോഗം ഭേദമായവരും മരിച്ചവരും ഉൾപ്പെടെയാണിത്​. 1895 പേരാണ്​  വിവിധ ആശുപത്രികളിൽ ചികിത്സയിലുള്ളത്​. ഇവരിൽ 202 പേർ തീവ്രപരിചരണ വിഭാഗത്തിലാണ്​. ബാക്കിയുള്ളവർ വിവിധ സമ്പർക്കവിലക്ക്​ കേന്ദ്രങ്ങളിലാണ്​.

Tags:    
News Summary - 3 more covid deaths in qatar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.