സ്റ്റേഡിയം സന്ദർശനവേളയിൽ ബാലതാരത്തോട് വിവരങ്ങൾ തിരക്കുന്ന പരിശോധനസമിതി അംഗങ്ങൾ
ദോഹ: ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പരിശോധനസമിതിയുടെ ഖത്തറിലെ സന്ദർശനം പൂർത്തിയായി. 2030 ഏഷ്യൻ ഗെയിംസ് നടത്താനായി അപേക്ഷ നൽകി കാത്തിരിക്കുന്ന ഖത്തറിെൻറ ഒരുക്കത്തിൽ കമ്മിറ്റി പൂർണ തൃപ്തി അറിയിച്ചു. സുസ്ഥിരതയും നിശ്ചയദാർഢ്യവും മികവും സംയോജിപ്പിച്ച് കൊണ്ടുള്ള ഏഷ്യൻ ഗെയിംസിനാണ് ഖത്തർ തയാറെടുക്കുന്നതെന്ന് ദോഹ ഏഷ്യൻ ഗെയിംസ് 2030 ബിഡ് കമ്മിറ്റിയും പറഞ്ഞു. 2030 ഏഷ്യൻ ഗെയിംസ് ആതിഥേയത്വത്തിനായി ഏഷ്യൻ ഒളിമ്പിക്സ് കൗൺസിലിന് മുന്നിൽ ഖത്തർ കാൻഡിഡേറ്റ് ഫയൽ ഇതിനകം സമർപ്പിച്ചിട്ടുണ്ട്. രണ്ടു ദിവസം നീണ്ട പരിശോധനസമിതിയുടെ സന്ദർശനത്തിൽ ദോഹയുടെ അടിസ്ഥാന സൗകര്യങ്ങളും ബിഡ് കമ്മിറ്റിയുടെ ആസൂത്രണ പദ്ധതികളും സമിതി വിലയിരുത്തി. ലോകോത്തര കായിക താരങ്ങൾക്കും കായിക ചാമ്പ്യൻഷിപ്പുകൾക്കും സേവനങ്ങൾ നൽകിയ ഖത്തറിെൻറ അത്യാധുനിക കായിക, ആരോഗ്യ സംവിധാനങ്ങൾ സമിതി പരിശോധിച്ചു. സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി ആസ്ഥാനമായ അൽ ബിദ ടവറിൽനിന്നാരംഭിച്ച സമിതിയുടെ സന്ദർശനത്തിനിടെ സുപ്രീംകമ്മിറ്റിയുടെ സുസ്ഥിരതാ പദ്ധതികളും കാർബൺ ന്യൂട്രൽ ലോകകപ്പും സമിതിക്ക് മുമ്പാകെ അവതരിപ്പിച്ചു.
സന്ദർശനത്തിനിടെ ഏഷ്യൻ ഒളിമ്പിക് കമ്മിറ്റി പരിശോധനസമിതി അംഗങ്ങൾ ദോഹ മെട്രോയിൽ യാത്ര ചെയ്യുന്നു
ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പരിസ്ഥിതി സൗഹൃദ കായിക ചാമ്പ്യൻഷിപ്പിന് ഇതു മുതൽക്കൂട്ടാകുമെന്നും സുപ്രീംകമ്മിറ്റി വ്യക്തമാക്കി.ആസ്പയർ ഡോം, ആസ്പതർ സ്പോർട്സ് മെഡിസിൻ ആശുപത്രി, ദോഹ 2030 ഏഷ്യൻ ഗെയിംസ് പദ്ധതിയിൽ ഉൾപ്പെടുത്തപ്പെട്ട അൽ ബെയ്ത് സ്റ്റേഡിയം, ലുസൈൽ അറീന എന്നിവയും സമിതി സന്ദർശിക്കുകയും സൗകര്യങ്ങളും സംവിധാനങ്ങളും വിലയിരുത്തപ്പെടുകയും ചെയ്തു. ദോഹ 2030 സി.ഇ.ഒയും ഖത്തർ ഒളിമ്പിക് കമ്മിറ്റി സെക്രട്ടറി ജനറലുമായ ജാസിം ബിൻ റാഷിദ് അൽ ബുഐനൈൻ സംഘത്തിലുണ്ടായിരുന്നു.
ദോഹയുടെ പൊതുഗതാഗതത്തിെൻറ ആധുനിക മുഖമായ അൾട്രാ മോഡേൺ മെേട്രാ സംവിധാനവും സമിതി സന്ദർശിക്കുകയും പരിശോധിക്കുകയും ചെയ്തു. ഏഷ്യൻ ഗെയിംസിനെത്തുന്നവർക്ക് മികച്ച ഗതാഗതം ഉറപ്പുവരുത്താൻ മെേട്രാക്കാകും.
കായിക മേഖലയിൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ തലസ്ഥാനമാണ് ദോഹയെന്നും 2022ലെ ലോകകപ്പ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിനായുള്ള തയാറെടുപ്പിലാണ് രാജ്യമെന്നും ഖത്തർ ഒളിമ്പിക് കമ്മിറ്റി പ്രസിഡൻറും ദോഹ 2030 പ്രസിഡൻറുമായ ശൈഖ് ജൂആൻ ബിൻ ഹമദ് ആൽഥാനി നേരത്തേ വ്യക്തമാക്കിയിരുന്നു.
അത്യാധുനിക റോഡ്, റെയിൽവേ, മെേട്രാ ശൃംഖലകളാണ് ഖത്തറിൽ സജ്ജമായിരിക്കുന്നത്. വിവിധ സ്റ്റേഡിയങ്ങൾ തമ്മിെല അകലം 20 മിനിറ്റിൽ കൂടില്ലെന്നത് വലിയ സവിശേഷതയാണ്.
ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുൾപ്പെടെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ൽ ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പിനും ഖത്തർ ആതിഥ്യം വഹിച്ചു. വിവിധ സ്റ്റേഡിയങ്ങൾ തമ്മിലുള്ള അകലം 20 മിനിറ്റിൽ കൂടില്ലെന്നത് ഖത്തറിലെ മാത്രം സവിശേഷതയാണ്. ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പുൾപ്പെടെ വമ്പൻ കായിക ചാമ്പ്യൻഷിപ്പുകൾക്കാണ് ദോഹ ആതിഥ്യം വഹിച്ചിരിക്കുന്നത്. 2018ൽ ലോക ജിംനാസ്റ്റിക്സ് ചാമ്പ്യൻഷിപ്പും ഖത്തർ വിജയകരമായി സംഘടിപ്പിച്ചിരുന്നു.
2006ലെ ഏഷ്യൻ ഗെയിംസ് ഖത്തറിലായിരുന്നു നടന്നത്. നിരവധി അന്താരാഷ്ട്രകായിക ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിച്ച് വരുകയാണ് ഖത്തർ. തികഞ്ഞ പ്രതീക്ഷയോടെയാണ് ഏഷ്യൻ ഗെയിംസിെൻറ 2030 പതിപ്പിലേക്ക് ഖത്തർ കാത്തിരിക്കുന്നത്.
2020ലെ യൂത്ത് ഒളിമ്പിക്സിന് വേദിയായ സ്വിറ്റ്സർലൻഡിലെ ലൂസെന്നിൽവെച്ചാണ് 2030ലേക്കുള്ള ഏഷ്യൻ ഗെയിംസ് ആതിഥേയരെ പ്രഖ്യാപിക്കുന്നത്. 2030 ഏഷ്യൻ ഗെയിംസിനുള്ള ലോഗോയും കാമ്പയിൻ മുദ്രാവാക്യവും ബിഡ് കമ്മിറ്റി നേരത്തേ പുറത്തുവിട്ടിട്ടുണ്ട്. ഖത്തറിെൻറ പൈതൃകവും പ്രകൃതിയും ആധുനികതയും കോർത്തിണക്കിക്കൊണ്ടുള്ള സമ്പന്ന സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് ലോഗോയും മുദ്രാവാക്യവും. 'യുവർ ഗേറ്റ്വേ' എന്നതാണ് മുദ്രാവാക്യം. ഏഷ്യയുടെ ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ മികച്ച ഭാവിയിലേക്കുള്ള പ്രവേശന കവാടം എന്നതാണ് 'യുവർ ഗേറ്റ്വേ' എന്ന മുദ്രാവാക്യത്തിലൂടെ മുന്നോട്ട് വെക്കുന്നത്.
2030 ഏഷ്യൻ ഗെയിംസിനായുള്ള എല്ലാ വേദികളും ഖത്തറിൽ നിലവിലുണ്ട്. കൂടാതെ, ഏഷ്യൻ ചാമ്പ്യൻഷിപ്പുകളും ലോക ചാമ്പ്യൻഷിപ്പുകളും സംഘടിപ്പിക്കുന്നതിനുള്ള അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിലും ഖത്തർ ഒരുപടി മുന്നിലാണെന്നും ബിഡ് കമ്മിറ്റി സെക്രട്ടറി ജനറൽ ജാസിം റാഷിദ് അൽ ബൂഐനൈൻ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.