ദുബൈ: ഏഴ് മാസവും 11 ദിവസവും ദുബൈയിലെ ആശുപത്രിയിൽ അബോധാവസ്ഥയിൽ കഴിഞ്ഞ എത്യോപ്യൻ യുവതിയെ സുരക്ഷിതമായി നാട്ടിലെത്തിച്ച മലയാളി നഴ്സിനും സംഘത്തിനും അഭിനന്ദനം. ഡോ. സയിദ് അബ്ബാസ് അൽ അബ്ബാസി, ഡോ. സോനം ലാംഗ്െഡ, തിരുവനന്തപുരം സ്വദേശിനി ശ്രീനിഷ ഉഷാകുമാരി എന്നിവരാണ് അതീവ നിർണായകമായ യാത്രയിൽ നജാത് മുഹമ്മദ് അൽ നൂറിയെന്ന 27 കാരിയുടെ ജീവൻ കാത്തത്. സൺ റൈസ് ഗ്രൂപ്പിന് കീഴിലുള്ള ദുബൈ ഇൻറർനാഷ്ണൽ മോഡേൺ ആശുപത്രി ജീവനക്കാരാണിവർ. ചികിൽസാ ചെലവുകൾ ആശുപത്രി എഴുതിത്തള്ളിയ ശേഷമാണ് നജാതിെന ആശുപത്രി അധികൃതർ നാട്ടിലേക്ക് അയച്ചത്. 20 ലക്ഷം ദിർഹത്തോളം വരുന്ന ചികിൽസാ ചെലവ് ഡോക്ടർ ഹാഫിസ് റഹ്മാെൻറ നേതൃത്വത്തിലുള്ള സൺ റൈസ് ഗ്രൂപ്പ് ഒാഫ് ഹോസ്പിറ്റൽസ് എഴുതിത്തള്ളിയത് നേരത്തെ ഗൾഫ് മാധ്യമം റിപ്പോർട്ട് ചെയ്തിരുന്നു. ഏതാണ്ട് മൂന്ന് കോടി ഇന്ത്യൻ രൂപക്ക് തുല്ല്യമായ തുകയാണ് എത്യോപ്യൻ യുവതിക്കായി ആശുപത്രി ഉപേക്ഷിച്ചത്.
കഴിഞ്ഞ വർഷം ജൂലൈ 21 ന് ആയയുടെ ജോലി നേടിയാണ് നജാത് മുഹമ്മദ് അൽ നൂറി യു.എ.ഇയിൽ എത്തിയത്. തുടർന്ന് 48 മണിക്കൂറിനുള്ളിൽ വായിൽ നിന്ന് നുരയും പതയും വമിക്കുന്ന നിലയിൽ ഇവരെ കണ്ടെത്തി. വിഷം ഉള്ളിൽ ചെന്നുവെന്ന സംശയത്തെത്തുടർന്ന് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ഇവർ അന്ന് മുതൽ ചികിൽസയിലായിരുന്നു. ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ പോലും സമയം കിട്ടും മുമ്പാണ് ഇവർ വെൻറിലേറ്ററിലായത്. മാസങ്ങളോളം ചികിൽസ തുടർന്ന ആശുപത്രിയിൽ ആരും പണമൊന്നും അടച്ചിരുന്നില്ല. ഒരു സംഘടനയും ഇവരെ സഹായിക്കാൻ എത്തിയുമില്ല. കണ്ണ് തുറക്കാനും കരയാനും കഴിയുന്ന നിലയെത്തിയപ്പോഴാണ് ഇവരെ തിരികെ നാട്ടിലേക്ക് അയക്കാനുള്ള തയാറെടുപ്പ് തുടങ്ങിയത്. കേസെടുത്ത് അന്വേഷണം തുടങ്ങിയ ബർദുബൈ പൊലീസ് അന്വേഷണം അവസാനിപ്പിക്കുകയും ചെയ്തു. തുടർന്ന് കഴിഞ്ഞ മാർച്ച് ഒമ്പതിനാണ് ഇവരെ എത്യോപ്യൻ എയർലൈൻസിെൻറ വിമാനത്തിൽ സ്വദേശത്തേക്ക് അയക്കുകയായിരുന്നു.
വിമാനത്തിൽ രണ്ട് നിര സീറ്റുകൾ മാറ്റി വെൻറിലേറ്റർ ഘടിപ്പിച്ചാണ് അഞ്ച് മണിക്കൂർ നീളുന്ന യാത്ര നടത്തിയത്. ചികിൽസക്ക് ഒരു കുറവും വരുത്തിയിട്ടില്ലെന്നും ബന്ധുക്കൾക്കൊപ്പം ചേർന്നാൽ നില മെച്ചപ്പെടുമെന്ന നിലയിലാണ് അവരെ നാട്ടിലേക്ക് അയച്ചതെന്ന് ഇക്കാര്യങ്ങൾ വിശദീകരിക്കാനും മെഡിക്കൽ സംഘത്തെ അഭിനന്ദിക്കാനും വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ ഡോ. ഹാഫിസ് റഹ്മാൻ പറഞ്ഞു. അതിഗുരുതരാവസ്ഥയിലുള്ള രോഗിയെ വിമാനത്തിൽ കയറ്റി കൊണ്ടുപോകുന്നത് ദുഷ്ക്കരമായിരുന്നുവെന്ന് ശ്രീനിഷ പറഞ്ഞു. വിമാനം പൊങ്ങുേമ്പാഴും താഴുേമ്പാഴും സ്ഥിതി വീണ്ടും വഷളാകുമെന്ന് ഭീതിയുണ്ടായിരുന്നു. ആശുപത്രിയിൽ നിന്ന് കൊണ്ടുപോയ വെൻറിലേറ്റർ സംവിധാനവും വിമാന കമ്പനി നൽകിയ ഒാക്സിജൻ സിലിണ്ടറും ഉപയോഗിച്ചാണ് അഞ്ച് മണിക്കൂർ യാത്രയിൽ നജാതിെൻറ ജീവൻ കാത്തത്. എത്യോപ്യൻ തലസ്ഥാനത്തെ സർക്കാർ ആശുപത്രി െഎ.സി.യുവിൽ സുരക്ഷിതമായി പ്രവേശിപ്പിച്ച ശേഷമാണ് മെഡിക്കൽ സംഘം ദുബൈയിൽ തിരിച്ചെത്തിയതെന്ന് ശ്രീനിഷ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.