പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റും സഫാരി ഗ്രൂപ് വൈസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീൻ പൂച്ചെണ്ട് നൽകുന്നു
ദോഹ: ഖത്തർ സന്ദർശനത്തിനെത്തിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റും സഫാരി ഗ്രൂപ് വൈസ് ചെയർമാനും, മാനേജിങ് ഡയറക്ടറുമായ സൈനുൽ ആബിദീനുമായി കൂടിക്കാഴ്ച നടത്തി. സൈനുൽ ആബിദീന്റെ വസതിയിൽ വി.ഡി. സതീശന് സ്വീകരണം നൽകി. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളെക്കുറിച്ചും പ്രവാസി മലയാളികൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ദീർഘകാലമായി ഉന്നയിക്കപ്പെടുന്ന പ്രവാസി വോട്ടവകാശം, പ്രവാസികൾ നേരിടുന്ന അനിയന്ത്രിതമായ വിമാനനിരക്കിനെക്കുറിച്ചും ഇരുനേതാക്കളും ചർച്ച നടത്തി.
കേരളത്തിൽ നിലവിൽ യു.ഡി.എഫിന് അനുകൂലമായ സാഹചര്യമാണുള്ളത്. ശക്തമായി പോരാടി ഒരു നല്ല അടിത്തറ യു.ഡി.എഫ് നേടിയെന്നും വി.ഡി. സതീശൻ അഭിപ്രായപ്പെട്ടു. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് അധികാരത്തിലെത്തുമെന്നും, അതിന് പ്രവാസികൾ തങ്ങളുടെ പങ്ക് നിർവഹിക്കണമെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
പ്രവാസികൾ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണെന്നും പ്രവാസികളായ ആളുകളെ വോട്ട് ചെയ്യുന്നതിനായി നാട്ടിലെത്തിക്കുന്നതിനുള്ള സംവിധാനങ്ങളെ കുറിച്ചും ഇരുനേതാക്കളും കൂടിക്കാഴ്ചയിൽ ചർച്ച നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.