ഐ.സി.ബി.എഫ് സംഘടിപ്പിച്ച ബോധവത്കരണ ക്ലാസിൽ സെഷനെടുത്ത ജോർജ് വി. ജോയിക്ക് ഉപഹാരം നൽകുന്നു
ദോഹ: ഇന്ത്യൻ എംബസിയുടെ കീഴിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കമ്യൂണിറ്റി ബെനവലന്റ് ഫോറം (ഐ.സി.ബി.എഫ്) രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. കുട്ടികളുമായി വൈകാരികബന്ധം സ്ഥാപിക്കാൻ രക്ഷിതാക്കളെ സഹായിക്കുക, കുട്ടികളുടെ വളർച്ചയിലും മാനസികാരോഗ്യത്തിലും ക്രിയാത്മകമായി ഇടപെടാനുള്ള പ്രായോഗിക അറിവ് നൽകുക, രക്ഷിതാക്കളിൽ ആത്മവിശ്വാസം വളർത്തുക തുടങ്ങിയ വിഷയങ്ങളിൽ കൗൺസിലറും സൈക്കോതെറപ്പിസ്റ്റുമായ ജോർജ് വി. ജോയ് ക്ലാസെടുത്തു. തുടർന്ന് നടന്ന ചോദ്യോത്തര വേളയിൽ രക്ഷിതാക്കളുടെ സംശയങ്ങൾക്ക് അദ്ദേഹം മറുപടി നൽകി.
കാഞ്ഞാണി ഹാളിൽ നടന്ന പരിപാടിയിൽ ഐ.സി.ബി.എഫ്. പ്രസിഡന്റ് ഷാനവാസ് ബാവ അധ്യക്ഷത വഹിച്ചു. പ്രവാസികൾക്കിടയിലെ കുടുംബ പ്രശ്നങ്ങൾക്കും വെല്ലുവിളികൾക്കും പരിഹാരം കാണാൻ ഇത്തരം വർക്ക്ഷോപ്പുകൾ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറൽ സെക്രട്ടറി ദീപക് ഷെട്ടി അതിഥിയെ പരിചയപ്പെടുത്തി. ഐ.സി.ബി.എഫ്. വൈസ് പ്രസിഡന്റ് റഷീദ് അഹമ്മദ് സ്വാഗതവും ലീഗൽ വിഭാഗം തലവൻ ഖാജ നിസാമുദ്ദീൻ നന്ദിയും പറഞ്ഞു. ഐ.സി.ബി.എഫ് മാനേജിങ് കമ്മിറ്റി അംഗങ്ങളായ ശങ്കർ ഗൗഡ്, മണി ഭാരതി, ഇർഫാൻ അൻസാരി, നീലാംബരി സുശാന്ത്, മിനി സിബി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.