ദോഹ: ഖത്തറിൽ ആദ്യമായി ഡോഡ്ജ്ബോള്‍ മത്സരം നടക്കുന്നു. ഹാന്‍ഡ്ബോളിനു സമാനമായ മത്സരമാണ് ഇത്. ആസ്പയര് സോണ്‍ ഫൗണ്ടേഷനില്‍ കായികദിനപരിപാടികളുടെ ഭാഗമായാണിത്. രണ്ടു ടീമുകളായി തിരിച്ചാണ് മത്സരം. രണ്ടു ടീമുകളിലെയും കളിക്കാര്‍ ബോളുകള്‍ വലിച്ചെറിയുകയും സ്വന്തം ശരീരത്തില്‍ പതിക്കാതെ രക്ഷപ്പെടുകയും ചെയ്യുകയെന്നതാണ് മത്സരം.
ആസ്പയറിലെ ഫുട്ബോള്‍ പിച്ച് പത്തില്‍ ഫെബ്രുവരി 13ന് രാവിലെ ഒമ്പതു മുതല്‍ ഉച്ചക്ക്ശേഷം മൂന്നുവരെയാണ് മത്സരം. വേള്‍ഡ് ഡോഡ്ജ്ബോള്‍ അസോസിയേഷനുമായി സഹകരിച്ചാണ് ആസ്പയര് സോണ്‍ ഫൗണ്ടേഷന് ഖത്തറില്‍ ഈ മത്സരം അവതരിപ്പിക്കുന്നത്. പന്ത് ശരീരത്തിലേക്ക് എറിഞ്ഞ് എതിര്‍ടീമിലെ അംഗങ്ങളെയെല്ലാം പുറത്താക്കുകയാണ് വേണ്ടത്. ഫോം, റബര്‍, വസ്ത്ര നിര്‍മിത പന്തുകളാണ് ഇതിനായി പ്രധാനമായും ഉപയോഗിക്കുന്നത്. വേള്‍ഡ് ഡോഡ്ജ്ബോള്‍ അസോസിയേഷെൻറ പ്രതിനിധികളുടെയും ഖത്തര്‍ സാംസ്കാരിക കായിക മന്ത്രാലയത്തിലെ പ്രതിനിധികളുടെയും പങ്കാളിത്തവുമുണ്ടാകും.
ഡോഡ്ജ്ബോള്‍ അവതരണങ്ങള്‍, ഖത്തര്‍ ഡോഡ്ജ്ബോള്‍ ഫെഡറേഷന് ബാനര്‍ പ്രകാശനം എന്നിവയുമുണ്ടാകും. രാജ്യത്തെ കമ്യൂണിറ്റികള്‍, ക്ലബ്ബുകള്‍, സ്കൂളുകള്‍, കോളജുകള്‍, യൂണിവേഴ്സിറ്റികള്‍ എന്നിവക്കിയില് ഡോഡ്ജ്ബോളിെൻറ ജനപ്രിയത വര്‍ധിപ്പിക്കാന്‍ ഖത്തര്‍ ഫെഡറേഷന് രൂപീകരണത്തിലൂടെ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രാജ്യാന്തര ഡോഡ്ജ്ബോള്‍ മത്സരങ്ങളും പരിപാടികളും ദോഹയിലേക്ക് എത്തിക്കുന്നതിനും സാധിക്കും.
പുതിയ ദേശീയ ഡോഡ്ജ്ബോള്‍ മത്സര ചട്ടക്കൂട് തയാറാക്കുന്നതിലും ദേശീയ മത്സരങ്ങള്‍, പുരുഷന്മാര്ക്കും വനിതകള്‍ക്കുമായുള്ള ദേശീയ ടീമുകളുടെ രൂപീകരണം എന്നിവയിലും ഫെഡറേഷന് രൂപീകരണം നിര്‍ണായക പങ്ക് വഹിക്കും. ഖത്തര്‍ ഡോഡ്ജ്ബോള്‍ ഫെഡറേഷെൻറ ഔദ്യോഗിക പ്രഖ്യാപനവും പരിപാടിയുടെ ഭാഗമായുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.