കുട്ടികളുടെ വിദ്യാഭ്യാസത്തിന്​ ‘കാരുണ്യലേലം’

ദോഹ: ജീവകാരുണ്യപ്രവൃത്തികൾക്കായി വ്യത്യസ്​ത വഴി തേടുകയാണ്​ ഖത്തരി ഡി​ൈസെനർമാർ. ഫെബ്രുവരി 21ന് തുടങ്ങുന്ന 15-ാമത് രാജ്യാന്തര ജ്വല്ലറി ആൻറ്​ വാച്ചസ് എക്‌സിബിഷനിലാണ്​ യുവ ഖത്തരി ഡിസൈനര്‍മാര്‍ തങ്ങളുടെ ആഭരണങ്ങളുടെ ലേലം നടത്തുന്നത്​. വെറും ലേലമല്ല, കാരുണ്യലേലം. യങ് ഖത്തരി ഡിസൈനേഴ്‌സി​​​െൻറ- (വൈ.ക്യു.ഡി) കീഴിലുള്ളവർ രൂപകല്‍പ്പന ചെയ്ത ആഭരണങ്ങളുടെ കാരുണ്യലേലമാണ്​ സംഘടിപ്പിക്കുന്നത്​. ഫെബ്രുവരി 25നാണ് ലേലം.  ദോഹ എക്‌സിബിഷന്‍ ആൻറ്​കണ്‍വന്‍ഷന്‍ സ​​െൻററില്‍ 26വരെ പ്രദര്‍ശനം തുടരും. ആറു ഖത്തരി ഡിസൈനര്‍മാരാണ്​ വ്യത്യസ്​തമായ ഡിസൈനിൽ ആഭരണങ്ങൾ തയാറാക്കിയത്​. ഇവ അല്‍ബാഹി ലേലഹൗസുമായി സഹകരിച്ചാണ് ലേലം ചെയ്യുന്നത്​. പ്രാദേശികമായി രൂപകല്‍പ്പന ചെയ്ത ആഡംബര ആഭരണങ്ങള്‍ ലേലത്തില്‍ സ്വന്തമാക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. ലേലത്തിലൂടെ ലഭിക്കുന്ന തുക അർഹരായവരുടെ വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള പദ്ധതിയായ ‘എജ്യൂക്കേഷന്‍ എബൗവ് ഓളി’ന് കൈമാറുമെന്ന് അല്‍ബാഹീ ഓക്ഷന്‍ ഹൗസ് ഡയറക്ടര്‍ ജെന്നിഫര്‍ ബിഷപ്പ് കത്താറ കള്‍ച്ചറല്‍ വില്ലേജില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശൈഖ മൗസ ബിന്‍ത് നാസറി​​​െൻറ നേതൃത്വത്തിലുള്ള ആഗോള സംഘടനയാണ് എജ്യൂക്കേഷന്‍ എബൗവ് ഓള്‍(ഇഎഎ).  ലോകത്തെമ്പാടുമായി സ്‌കൂളില്‍ പോയി പഠനം നടത്താന്‍ കഴിവില്ലാത്ത കുട്ടികളെ സഹായിക്കുന്നതിനാണ് പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. രാജ്യാന്തര ജ്വല്ലറി ആൻറ്​ വാച്ചസ് എക്‌സിബിഷന്‍(ഡിജെഡബ്ല്യുഇ), വൈക്യുഡി എന്നിവയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനാകുന്നതിലെ സന്തോഷവും ജെന്നിഫര്‍ ബിഷപ്പ് പങ്കുവച്ചു. ഇഎഎ ദൗത്യത്തിന് ഡിജെഡബ്ല്യുഇ സംഘാടകര്‍ നല്‍കുന്ന പിന്തുണക്ക്​ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഡോ. മേരി ജോയ് പിഗോസി നന്ദി അറിയിച്ചു. ലേലത്തില്‍ വയ്ക്കുന്ന ഓരോ ആഭരണത്തി​​​െൻറയും പ്രാഥമിക ലേലത്തുക 30,000 ഖത്തര്‍ റിയാലായിരിക്കും.  
പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആൽഥാനിയുടെ മുഖ്യകാര്‍മിത്വത്തിലാണ് വൈക്യുഡി  പ്രദര്‍ശനം. ലോകത്തി​​​െൻറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ബ്രാന്‍ഡുകള്‍ക്കു പുറമെ ഖത്തരി ഡിസൈനര്‍മാരുടെ ബ്രാന്‍ഡുകളും ശ്രദ്ധേയമാകും. ഖത്തറി​​​െൻറയും രാജ്യത്തി​​​െൻറ പൈതൃകത്തി​​​െൻറയും പ്രതിഫലനമാണ് ഖത്തരി ഡിസൈനര്‍മാരുടെ സൃഷ്​ടികള്‍. ഖത്തരി ഡിസൈനര്‍മാരുടെ ആഭരണപ്രദര്‍ശനങ്ങള്‍ക്കായി പ്രത്യേക പവലിയനുകള്‍ ക്രമീകരിക്കും. പന്ത്രണ്ട് രാജ്യങ്ങളില്‍ നിന്നായി നാല്‍പതോളം പ്രദര്‍ശകരുടെ നാനൂറിലധികം ആഡംഭര ശ്രേണിയിലുള്ള ആഭരണങ്ങളും വാച്ചുകളുമാണ് പ്രദര്‍ശനത്തിലുള്ളത്. നൗഫ് അല്‍മീറി​​​െൻറ നൗഫ് ജ്വല്ലറി,  നദാ അല്‍സുലൈത്തിയുടെ ഹയ്‌റാത്ത്, ഘദാ അല്‍ബുഐനൈ​​​െൻറ ഘദാ അല്‍ബുഐനൈന്‍ ബ്രാന്‍ഡ്, ഹിസ്സ, ജവഹര്‍ അല്‍മന്നായി എന്നിവരുടെ ഘന്‍ദ്, ലൈല ഇസ്സം അബുഇസ്സയുടെ ലൈല ഇസ്സം ഫൈന്‍ ജ്വല്ലറി,  ശൈഖ മുഹമ്മദി​​​െൻറ അല്‍ഗല ജ്വല്ലറി എന്നിവയാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്ന പ്രാദേശിക ബ്രാന്‍ഡുകള്‍. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.