ദോഹ: ഖത്തർ 80 രാജ്യങ്ങളിൽനിന്നുള്ളവർക്കായി പ്രഖ്യാപിച്ച വിസയില്ലാതെ രാജ്യത്തേക്ക് വരാനുള്ള അനുമതി പ്രയോജനപ്പെടുത്തി മറ്റു ഗള്‍ഫ് നാടുകളില്‍ നിന്നുള്ള ഇന്ത്യക്കാരായ പ്രവാസികളും സന്ദര്‍ശകരായി എത്തിത്തുടങ്ങി.
പെരുന്നാള്‍ അവധി ദിനങ്ങള്‍ ആഘോഷിക്കാനായാണ് മലയാളികളടക്കമുള്ള പ്രവാസി കുടുംബങ്ങള്‍ ഖത്തറിലെത്തുന്നത്. ഇങ്ങനെയെത്തുന്നവർ പാസ്പോര്ട്ടിന്ചുരുങ്ങിയത് ആറു മാസത്തെ കാലാവധിയും മടക്കടിക്കറ്റുമല്ലാതെ യാതൊരു ഉപാധികളും ഇല്ലാതെയാണ് ദോഹ ഹമദ് അന്താരാഷ്്ട്ര വിമാനത്താവളത്തില്‍ നിന്ന് പുറത്തിറങ്ങുന്നത്. നാട്ടിൽനിന്ന് ഇങ്ങനെ വരാൻ വരാൻ ശ്രമിക്കുന്നവരെ ഒൗദ്യോഗിക അറിയിപ്പ് കിട്ടിയിട്ടില്ലെന്ന കാരണം പറഞ്ഞ് ഇമിഗ്രേഷൻ അധികൃതർ മടക്കിയയക്കുേമ്പാഴാണ് മറ്റു രാജ്യങ്ങളിൽനിന്നെത്തുന്നവർ പ്രയാസം കുടാതെ ഖത്തറിലിറങ്ങുന്നത്.
കുവൈത്ത് പ്രവാസികളായ മലപ്പുറം കോക്കൂര്‍ സ്വദേശി സമീര്‍ മൂഹമ്മദും കുടുംബവുമാണ് പെരുന്നാള്‍ അവധിയില്‍ വിസയില്ലാതെ ഖത്തറിലെത്തിയത്. കുവൈത്തിലെ ഖത്തര്‍ എയർവേയ്സ് ഓഫീസുമായി ബന്ധപ്പെട്ട് യാതൊരു ഉപാധികളുമില്ലാതെ ഖത്തര്‍ സന്ദര്‍ശിക്കാമെന്ന ഉറപ്പ് നേടിയ ഏഴംഗ കുടുംബം നാട്ടിലേക്കുള്ള യാത്രാമെധ്യയാണ് ഖത്തറിലെ ബന്ധുക്കളോടൊപ്പം ചെലവഴിക്കാനെത്തിയത്. കുവൈത്തിൽനിന്ന് ദോഹയിലേക്കും ഇവിടെനിന്ന് നാട്ടിലേക്കും വെവ്വേറെ ടിക്കറ്റെടുത്താണ് സമീറും കുടുംബവും എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.