അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് സൗജന്യ ലാപ്ടോപ്പും വൈഫൈയുമായി ഖത്തർ എയർവെയ്സ്​

ദോഹ: അമേരിക്കയിലേക്കുള്ള ഇലക്േട്രാണിക് ഉപകരണങ്ങളുടെ നിരോധനത്തിന് കൃത്യമായ പരിഹാരവുമായി എത്തിയിരിക്കുകയാണ് ലോകത്തിലെ ഏറ്റവും മികച്ച വിമാന കമ്പനിയായി കഴിഞ്ഞ ദിവസം തെരെഞ്ഞെടുക്കപ്പെട്ട ഖത്തർ എയർവെയ്സ്. അമേരിക്കയിലേക്കുള്ള യാത്രക്കാർക്ക് ലോണടിസ്ഥാനത്തിൽ ലാപ്ടോപ്പ് ലഭ്യമാക്കുകയെന്ന പദ്ധതിയാണ് ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വിമാന കമ്പനി തയ്യാറാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനം യാത്രയിലൂടെ നീളം ലഭ്യമാക്കുകയെന്ന നയത്തി​െൻറ ഭാഗമാണിതെന്ന് കമ്പനി അധികൃതർ വ്യക്തമാക്കുന്നു.
വിമാനത്തിലെ ബിസിനസ് ക്ലാസിലെ യാത്രക്കാർക്കാണ് അടുത്ത ആഴ്ച മുതൽ ലോൺ അടിസ്ഥാനത്തിൽ വിമാനത്തിൽ ലാപ്ടോപ്പ് ഉപയോഗിക്കാനുള്ള സൗകര്യം വരുന്നത്. ബോർഡിംഗി​െൻറ തൊട്ട് മുമ്പ് ഗേറ്റിൽ നിന്നും ലാപ്ടോപ്പുകൾ കൈപറ്റാം. 
വിമാനത്തിലെ മുഴുവൻ യാത്രക്കാർക്കുമായി മറ്റൊരു ഓഫറും ഖത്തർ എയർവേയ്സ് നൽകുന്നുണ്ട്. 
അമേരിക്കയിലേക്കുള്ള ഇലക്േട്രാണിക് ഉപകരണങ്ങൾ കമ്പനി മുഖേന ശേഖരിക്കുകയും വളരെ സുരക്ഷിതമായി പാക്ക് ചെയ്ത് ടാഗ് സഹിതം ചെക്ക് ഇൻ ബാഗേജിൽ ലോഡ് ചെയ്യുകയുമാണിതിലൂടെ ചെയ്യുന്നത്. അമേരിക്കയിലെത്തിയാലുടൻ തന്നെ ഇത് ഉപഭോക്താവിന് സുരക്ഷിതമായി തിരികെ ലഭിക്കുകയു ം ചെയ്യും. അമേരിക്കയിലേക്കുള്ള മുഴുവൻ യാത്രക്കാർക്കും ഒരു മണിക്കൂർ സൗജന്യ വൈഫൈ കണക്ഷനും ഖത്തർ എയർവേയ്സ് നൽകുന്നുണ്ട്. 
അഞ്ച്് അമേരിക്കൻ ഡോളറി​െൻറ സ്പെഷ്യൽ പാക്കേജും ഇതോടൊപ്പം നൽകുന്നുണ്ട്. യാത്രയിലൂടനീളം സമയം വൈഫൈ ഉപയോഗിക്കാമെന്നതാണ് ഈ ഓഫർ നൽകുന്ന ആനുകൂല്യം.  
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.