ദോഹ: ഖത്തരി പൗരനും പ്രമുഖ ബിസിനസ് സ്ഥാപനമായ ദര്‍വിഷ് ഹോള്‍ഡിങ്‌സിെൻറ അധ്യക്ഷനും മാനേജിങ് ഡയറക്ടറുമായ ബദര്‍ അബ്ദുല്ലാ അല്‍ ദര്‍വിഷിന് ഫ്രഞ്ച് ബഹുമതിയായ ലീജിയന്‍ ഓഫ് ഓണര്‍ പദവി നല്‍കി ആദരിച്ചു. ഫ്രാന്‍സിലെ ഉന്നതവും പ്രശസ്തവുമായ പുരസ്‌കാരത്തിനാണ് ഖത്തരി പൗരനായ ബദര്‍ അബ്ദുല്ല അര്‍ഹനായത്. ഫ്രാന്‍സ് റസിഡന്‍സില്‍ നടന്ന ചടങ്ങില്‍ അംബാസഡര്‍ എറിക് ചെവലിയര്‍ പുരസ്‌കാരം സമ്മാനിച്ചു. ഖത്തറും ഫ്രാന്‍സും തമ്മിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതില്‍ വലിയ സംഭാവനകള്‍ നല്‍കിയ വ്യക്തിയാണ് ബാദര്‍ അബ്ദുല്ലയെന്ന് അംബാസഡര്‍ പറഞ്ഞു. ഫ്രാന്‍സ് എംബസിയുടെ വിശ്വസ്തനായ പങ്കാളിയാണ് ഇദ്ദേഹമെന്നും ചെവലിയര്‍ കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.