??????????????? ?????? ????????????????????

ചരിത്ര പ്രസിദ്ധമായ ബ്രെയ്റ്റ്‌ലിങ് വിമാനം ദോഹയിലിറങ്ങി

ദോഹ: റെക്കോഡ് തിരുത്തിക്കുറിക്കാനുള്ള ലോകയാത്രയുടെ ഭാഗമായി, പ്രസിദ്ധമായ ബ്രെയ്റ്റ്‌ലിങ് ഡിസി3 വിമാനം ദോഹയിലിറങ്ങി. ലോകം ചുറ്റി സഞ്ചരിച്ച ഏറ്റവും പഴക്കമുള്ള വിമാനമെന്ന പദവി നേടുക എന്ന ലക്ഷ്യത്തോടെ യാത്ര തിരിച്ച ഈ ചരിത്ര വിമാനം ദോഹയ്ക്കുശേഷം ദുബായിലേക്ക് പോകും.  പദ്ധതി ആസൂത്രണം ചെയ്തതുമുതല്‍ മണലാരണ്യത്തിനുമുകളിലൂടെയുളള ഇത്തരമൊരു യാത്ര താന്‍ കാത്തിരിക്കുകയായിരുന്നുവെന്ന് ബ്രെയ്റ്റ്‌ലിങ് ഡിസി3 വിമാനത്തിെൻറ പൈലറ്റ് ഫ്രാന്‍സിസ്‌കോ അഗുല്ലോ പറഞ്ഞു. വാണിജ്യ വിമാനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള പരിധിയില്‍ നിന്നും വളരെ താഴ്ന്ന് പറക്കാന്‍ 
സാധിച്ചത് അതുല്യമായ ഒരനുഭവമായെന്നും അദ്ദേഹം പറഞ്ഞു.  മാര്‍ച്ച് ഒമ്പതിനാണ് ലോക യാത്രയെന്ന ലക്ഷ്യവുമായി ഡിസി3 ആകാലത്തേക്കുയര്‍ന്നത്. കന്നിയാത്ര കഴിഞ്ഞ് മാതൃരാജ്യമായ സ്വിറ്റ്‌സർലൻറില്‍ നിന്നാണ്  വിമാനം പുറപ്പെട്ടത്. ഏഴ് മാസങ്ങള്‍കൊണ്ട് 54 രാജ്യങ്ങള്‍ സന്ദര്‍ശിച്ച് സെപ്റ്റംബറില്‍ സ്വിറ്റ്‌സർലൻറില്‍ തന്നെ തിരിച്ചെത്തിച്ചേരും. 
ആറാമത്തെ ലാന്‍ഡിങായിരുന്നു ദോഹയിലേത്.  ലോകയാത്ര ആഘോഷിക്കുന്നതിനായി ബ്രെയ്റ്റ്‌ലിങിെൻറ പ്രസിദ്ധമായ നാവിടൈമര്‍ ഏവിയേഷന്‍ ക്രോണോഗ്രാഫിെൻറ ലിമിറ്റഡ് എഡിഷനുകള്‍ പുറത്തിറക്കും. ഇതിെൻറ 25 മാതൃകകള്‍ മിഡില്‍ഈസ്റ്റ് വിപണിയില്‍ ലഭ്യമാകും.  20 യാത്രക്കാരെ ഉള്‍ക്കൊള്ളുന്നതും  മണിക്കൂറില്‍ 241 കിലോമീറ്റർ വേഗതയില്‍ 
സഞ്ചരിക്കുന്നവയുമാണ് ഡിസി3 വിമാനങ്ങള്‍. 16,000ത്തില്‍ പരം ഡിസി3 വിമാനങ്ങളാണ് ലോകത്ത് നിര്‍മ്മിക്കപ്പെട്ടിരുന്നത്. ഇന്ന് ലോകമെമ്പാടുമായി യാത്രക്കനുയോജ്യമായ വിധത്തില്‍ 150ഓളം ഡിസി3 വിമാനങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.