മംഗലാപുരം വിമാനത്താവളത്തിലെ ദുരനുഭവം:  പ്രവാസി കുടുംബം നിയമ നടപടിയിലേക്ക്​ 

ദോഹ: പാസ്​പോർട്ട്​ കീറിയ​േ​ശഷം, മഞ്ചേശ്വരം സ്വ​േദശിയായ പ്രവാസിയുടെ ഭാര്യയുടെയും മൂന്ന്​ മക്കളുടെയും യാത്ര മുടക്കിയ മംഗലാപുരം വിമാനത്താവളത്തിലെ എമി​േ​ഗ്രഷൻ ഉദ്യോഗസ്ഥരുടെ പ്രവൃത്തിക്കെതിരെ കുടുംബം നിയമ നടപടിക്ക്​ ഒരുങ്ങുന്നു. മാർച്ച്​ 10 ന്​ വൈകുന്നേരം അഞ്ചര മണിക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ ഖത്തറിലേക്ക്​ വരേണ്ടിയിരുന്ന മഞ്ചേശ്വരം കുഞ്ചത്തൂർ റാഹത്ത്​ മൻസിൽ അയിഷ അബ്​ദുൽ ഖാദറി(27) ന​ും മക്കളായ അഹ്​മ്മദുൽ കബീർ (5), ഫക്​റുദ്ദീൻ അനസ് (3)​, നബീസത്ത്​ ഹിബ 
(ഏഴുമാസം)എന്നിവർക്കുമാണ്​ മോശമായ അനുഭവം നേരിടേണ്ടി വന്നത്​. സംഭവം വിവാദമായതിനെ തുടർന്ന്​ പ്രവാസ ​േലാകത്ത്​​  ഏറെ പ്രതിഷേധമുയർന്നിരുന്നു. കെ.എം.സി.സി,  കൾച്ചറൽ ഫോറം,സംസ്​കൃതി, ഇൻകാസ്​ തുടങ്ങിയ സംഘടനകൾ പ്രവാസി കുടുംബത്തിന്​ പിന്തുണയുമായി രംഗത്തെത്തുകയും ചെയ്​തു. ഖത്തറിലുള്ള ഭർത്താവ് അബ്​ദുൽ ഖാദറി​​െൻറ അടുത്തേക്ക്​ എത്താൻ  പിഞ്ചുമക്കളുമായി വന്ന സ്​ത്രീക്ക്​ ​ മംഗലാപുരത്ത്​  അവഹേളനവും യാത്രമുടക്കലും നേരിടേണ്ടി വന്നതും പാസ്പോർട്ട്​ ഉദ്യോഗസ്ഥൻ തന്നെ കേടുവരുത്തിയശേഷം അതി​​െൻറ ഉത്തരവാദിത്തം അടിച്ചേൽപ്പിച്ചതും ഞെട്ടലുണ്ടാക്കിയ സംഭവമായാണ്​ വിലയിരുത്തപ്പെട്ടത്​.
 സമാന അനുഭവങ്ങൾ നിരവധി പ്രവാസികൾക്ക്​ ഉണ്ടായിട്ടുണ്ടെന്ന പരാതികളും ഇതിനൊപ്പം ഉയർന്നു. കേരളത്തിന്​ പുറത്തുമുള്ള ചില വിമാനത്താവളങ്ങളിൽ, മ​േനാവൈകൃതങ്ങൾ ഉള്ള ചില ഉദ്യോഗസ്ഥൻമാർ യാത്രക്കാരുടെ പാസ്​പോർട്ടും വിസയും കേടുവരുത്തിയശേഷം ഇക്കാരത്താൽ യാത്ര മുടക്കുന്ന നിരവധി അനുഭവങ്ങൾ ഉണ്ടായതായും പ്രവാസ ലോകത്തുനിന്നും പരാതികൾ ഉണ്ടായിരുന്നു.
 ഖത്തറിൽ ഭർത്താവി​​െൻറ അടുത്തേക്ക്​ പോകാൻ സ്ഥിരം വിസയുള്ള കുടുംബത്തിനായിര​ുന്നു യാത്ര മുടക്കൽ നേരിടേണ്ടി വന്നത്​. തുടർന്ന്​ ക​ുടുംബം മാർച്ച്​ 12 ന്​ കോഴിക്കോട്​ വിമാനത്താവളത്തിൽ നിന്നാണ്​ ഖത്തറിലേക്ക്​ പോയത്​. എന്നാൽ ഇതുമായി ബന്​ധപ്പെട്ട്​ കുടുംബത്തിന്​ മാനസിക പ്രയാസത്തിന്​ പ​ുറമെ നല്ലൊരു സംഖ്യയുടെ സാമ്പത്തിക നഷ്​ടവും ഉണ്ടായി. ഇനി ഇത്തരം സംഭവങ്ങൾ പ്രവാസികൾക്കും കുടുംബത്തിനും നേരിടേണ്ടി വരരുത്​ എന്നതുകൊണ്ടാണ്​ അധികൃതർക്ക്​ പരാതി നൽകാൻ ഒരുങ്ങുന്നതെന്ന്​ ഗൃഹനാഥൻ അബ്​ദുൽ ഖാദർ ഗൾഫ്​ മാധ്യമത്തോട്​ പറഞ്ഞു. ഇന്ത്യൻ എംബസി, നോർക്ക,കേന്ദ്ര, സംസ്ഥാന സർക്കാരുകൾ എന്നിവർക്കാണ്​ പരാതികൾ നൽകുക.
കൾച്ചറൽ ​ഫോറം ഭാരവാഹികൾ കഴിഞ്ഞ ദിവസം ദോഹയിലുള്ള അബ്​ദുൽ ഖാദറി​​െൻറ കുടുംബത്തെ സന്ദർശിച്ച്​ കാര്യങ്ങൾ ചോദിച്ചറിയുകയും അധികൃതർക്ക്​ പരാതി നൽകാനും നിയമപരമായ സഹായം നൽകാനുള്ള സന്നദ്ധതയും അറിയിച്ചു.  കൾച്ചറൽ ​ഫോറം ലീഗൽ സെൽ കൺവീനർ അഡ്വ.മൊയ്​നുദ്ദീ​​െൻറ നേതൃത്വത്തിൽ സംസ്ഥാന സമിതി അംഗങ്ങളായ റഷീദലി, മുഹമ്മദ്​ കുഞ്ഞി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.