ദോഹ: ഫലസ്തീന്‍ ജനതക്ക് പിന്തുണയര്‍പ്പിച്ചു കൊണ്ട് ഖത്തര്‍ ചാരിറ്റി സംഘടിപ്പിക്കുന്ന ഹ്യൂമാനിറ്റേറിയന്‍ ഫോറം മാര്‍ച്ച് എട്ടിന് ആരംഭിക്കും. രണ്ട് ദിവസം നീണ്ട പരിപാടിയുടെ പ്രായോജകര്‍ ഖത്തര്‍ ഡെവലപ്മെന്‍റ് ഫണ്ടാണ്. ഫലസ്തീന്‍ ജനതക്ക് പിന്തുണ നല്‍കുന്നവര്‍ക്കിടയില്‍ സഹകരണവും പങ്കാളിത്തവും പ്രോത്സാഹിപ്പിക്കുകയും പ്രതിസന്ധിക്ക് കൃത്യമായ പരിഹാരം കണ്ടത്തെുന്നതിനായി നിലവിലെ ഫലസ്തീന്‍ സാഹചര്യങ്ങള്‍ പരിശോധിക്കുകയുമാണ് ഫോറം ലക്ഷ്യമാക്കുന്നത്. ഇത് കൂടാതെ ഫലസ്തീനില്‍ തന്നെ നിരവധി വികസന-മാനുഷിക സംരംഭങ്ങള്‍ ആരംഭിക്കുന്നതിനും മുമ്പ് തീരുമാനിക്കപ്പെട്ടിട്ടുള്ള സഹായ സംരംഭങ്ങള്‍ക്കും മറ്റുമായി ആവശ്യമായ ധനം കണ്ടത്തെലും ഫോറത്തിന്‍െറ ലക്ഷ്യങ്ങളില്‍ പെടുന്നു.
ഫലസ്തീന്‍ ജനതക്ക് അടിയന്തിരമായി ലഭിക്കേണ്ട ആവശ്യങ്ങളെയും സഹായ പ്രവര്‍ത്തനങ്ങളെയും സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ദാനശീലരും കൂടാതെ 75ലധികം പ്രാദേശിക തലത്തിലും അന്തര്‍ദേശീയ തലത്തിലും പ്രവര്‍ത്തിക്കുന്ന സന്നദ്ധ സഹായ സംഘടനകളും ഫോറത്തില്‍ പങ്കെടുക്കും. ഫോറത്തോടനുബന്ധിച്ച് ഖത്തര്‍ ചാരിറ്റിയുമായി സഹകരിച്ച് ഡോക്ടേഴ്സ് വിതൗട്ട് ബോര്‍ഡേഴ്സിന്‍െറ മെഡിസിന്‍സ് സാന്‍സ് ഫ്രോണ്‍ടിറേസ് സംഘടിപ്പിക്കുന്ന പ്രത്യേക എക്സിബിഷനും അരങ്ങേറും. ഇതോടനുബന്ധിച്ച് കതാറ കള്‍ച്ചറല്‍ വില്ളേജില്‍ ഫലസ്തീന്‍ ജനതക്ക് പിന്തുണയര്‍പ്പിച്ച് കൊണ്ട് ഖത്തര്‍ ചാരിറ്റി മാര്‍ച്ച് 10ന് പ്രത്യേക ഫെസ്റ്റിവലും സംഘടിപ്പിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.