ബുധന്‍  സുര്യന്‍െറ എതിര്‍ഭാഗത്ത് വരുന്ന കാഴ്ച ഇന്ന്

ദോഹ: സൗരയൂഥത്തില്‍ സൂര്യനോടേറ്റവും അടുത്ത ഗ്രഹമായ ബുധന്‍  സുര്യന്‍െറ എതിര്‍ഭാഗത്ത് വരുന്ന കാഴ്ച ഇന്ന്. 
ഉന്നത സംയോജനം എന്നാണ് ഈ പ്രതിഭാസം അറിയപ്പെടുന്നത്. ഈ സമയത്ത് സൂര്യന്‍, ഭൂമിക്കും ബുധനും ഇടയിലായിട്ടാണുണ്ടാവുക, ഇതോടൊപ്പം ബുധന്‍ സൂര്യനു വളരൈ അടുത്തുകൂടിയാണ് കടന്നുപോവുക.  സൂര്യനുമായി സമുച്ചയത്തില്‍ വരുമ്പോള്‍ ബുധനെ കാണാന്‍ സാധിക്കില്ല. എന്നാല്‍ ഒരാഴ്ചക്കുശേഷം കിഴക്കു വശത്തായി വീണ്ടും പ്രത്യക്ഷപ്പെടുന്ന ബുധന്‍ സൂര്യാസ്തമയത്തിനുശേഷം പടിഞ്ഞാറുഭാഗത്ത് പ്രത്യക്ഷമാവും. ബുധന്‍െറ ഉന്നത സംയോജന പ്രതിഭാസം ഗ്രഹത്തിന്‍െറ  സംക്രമണത്തിന്‍െറ  സൂചകമായതിനാല്‍ വളരെ പ്രധാനപ്പെട്ട ജ്യോതിശാസ്ത്ര പ്രതിഭാസമാണെന്ന് ഖത്തര്‍ കലണ്ടര്‍ ഹൗസിലെ ഡോ.മുഹമ്മദ് അല്‍ അന്‍സാരിയും ഡോ.ബഷീര്‍ മര്‍സൂഖും വ്യക്തമാക്കി.  രണ്ടുഗ്രഹയോഗങ്ങള്‍ക്കിടയിലുള്ള കാലഘട്ടത്തിലൊരിക്കലാണ് ഉന്നത സംയോജനം  സംഭവിക്കുന്നത്. 116 ദിവസമാണ് ബുധന്‍െറ സിനോഡിക് പിരീഡ്. 
ഉന്നത സംയോജനം   കഴിഞ്ഞ് പത്ത് ദിവസത്തിനുശേഷം തെളിഞ്ഞ ആകാശത്ത് പടിഞ്ഞാറുഭാഗത്തായി ബുധനെ നിരീക്ഷിക്കാന്‍ സാധിക്കും. ഇന്ന് കാലത്ത് സൂര്യനുദിക്കുന്ന സമയത്തുതന്നെയാണ് ബുധനും ഉദിച്ചുയരുക. ഒരേ സമയം തന്നെ ഇവ അസ്തമിക്കുകയും ചെയ്യും. 
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.