ദോഹ: ഖത്തറിന്‍്റെ ഭാവിയ്ക്കായി വിദ്യാഭ്യാസം എന്ന വിഷയത്തില്‍ ഖത്തര്‍ നാഷണല്‍ റിസര്‍ച്ച് ഫണ്ട്(ക്യുഎന്‍ആര്‍എഫ്) സംഘടിപ്പിച്ച ഗവേഷണ ഫലങ്ങളെക്കുറിച്ചുള്ള സെമിനാറില്‍ നയ നിര്‍മ്മാതാക്കളും ഗവേഷകരും അദ്ധ്യാപകരും പ്രാദേശിക വിദ്യാഭ്യാസ സംഘടനകളുടെ പ്രതിനിധികളുമുള്‍പ്പെടെ 80ഓളം പേര്‍ പങ്കെടുത്തു. രാജ്യത്ത് സ്കൂളുകളില്‍ ഗവേഷണ പഠനഫലങ്ങള്‍ എങ്ങനെ ഉള്‍പ്പെടുത്താമെന്നതിനെക്കുറിച്ച് വിദ്യാഭ്യാസ ഉന്നതവിദ്യാഭ്യാസ മന്ത്രാലയവുമായി തുടര്‍ച്ചയായി നടത്തിവരുന്ന ചര്‍ച്ചകളുടെ ഫലമായാണ് ഈ സെമിനാര്‍ സംഘടിപ്പിച്ചതെന്ന് ക്യുഎന്‍ആര്‍എഫിലെ സോഷ്യല്‍ സയന്‍സ്, ആര്‍ട്ട്സ്, ഹ്യുമാനിറ്റീസ് വിഭാഗം ഡയറക്ടര്‍ ഡോ. മൈക്കല്‍ റെക്സുലാക് പറഞ്ഞു.
ഗവേഷകര്‍ക്ക് അവരുടെ ഗവേഷണ ഫലങ്ങള്‍ സമൂഹവുമായി പങ്ക് വെക്കുന്നതിനും അറിവുകള്‍ വിനിമയം ചെയ്യുന്നതിനുമുള്ള വേദിയൊരുക്കുകയാണ് ഈ സെമിനാര്‍ ചെയ്യുന്നത്. വിദ്യാഭ്യാസ രംഗത്ത് ഗവേഷകര്‍ക്കായി ക്യുഎന്‍ആര്‍എഫ് നല്‍കിയ ഗ്രാന്‍്റുകളെക്കുറിച്ച് ക്യുഎന്‍ആര്‍എഫിലെ വിദ്യാഭ്യാസ പ്രോഗ്രാം മാനേജര്‍ അബ്ദുല്ലാഹി ഹുസൈന്‍ വ്യക്തമാക്കി. ഇത്തരം പദ്ധതികളില്‍നിന്നും ലഭിച്ച നേട്ടങ്ങളെക്കുറിച്ചും ഖത്തറിലെ സ്ഥാപനങ്ങളില്‍ ഗവേഷണതലത്തില്‍ സഹകരണം വര്‍ധിപ്പിക്കേണ്ടതിന്‍്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം സംസാരിച്ചു.
ക്യുഎന്‍ആര്‍എഫിന്‍്റെ ഫണ്ടുകളോടെ പൂര്‍ത്തീകരിച്ച നാലു പദ്ധതികളുടെ അവതരണത്തോടെയാണ് സെമിനാര്‍ ആരംഭിച്ചത്. കാഴ്ചക്ക് തകരാറുള്ള വിദ്യാര്‍ത്ഥികളെ സഹായിക്കാനായുള്ള ഉപകരണങ്ങളെക്കുറിച്ച് അന്ധര്‍ക്കായുള്ള അല്‍നൂര്‍ സ്ഥാപനത്തിലെ ഡോ.ഹയാത് ഹെയ്ജി ചര്‍ച്ച നടത്തി. മിഡില്‍ സ്കൂള്‍ ശാസ്ത്ര വിദ്യാര്‍ത്ഥികളില്‍ വായനാശീലം മെച്ചപ്പെടുത്തുന്നതിനായുള്ള മാര്‍ഗങ്ങളെക്കുറിച്ച് ഖത്തറിലെ ടെക്സാസ് എ ആന്‍്റ് എം യൂണിവേഴ്സിറ്റിയിലെ ഡോ. സോറ ഇസ്ലാമി സംസാരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്ക് ശാസ്ത്രവിഷയങ്ങളോടുള്ള മനോഭാവത്തെക്കുറിച്ചാണ് ഖത്തര്‍ നോര്‍ത്ത് അറ്റ്ലാന്‍റിക് കോളേജിലെ ഡോ. സിയാദ് സംസാരിച്ചത്. ഗവേഷകര്‍ക്കും വിദ്യാഭ്യാസ നയനിര്‍മ്മാതാക്കള്‍ക്കും ഇടയിലുള്ള വിടവ് നികത്തുന്നത് സംബന്ധിച്ചുള്ള പാനല്‍ ചര്‍ച്ചയും സെമിനാറില്‍ നടന്നു. ഖത്തര്‍ യൂണിവേഴ്സിറ്റിയിലെ നാഷണല്‍ സെന്‍റര്‍ ഫോര്‍ എജ്യുക്കേറ്റര്‍ ഡവലപ്മെന്‍റിന്‍െറ ഡയറക്ടര്‍ പ്രൊഫസര്‍ അബ്ദുല്ലാഹ് അബു ടിനയാണ് ചര്‍ച്ചക്ക് മദ്ധ്യസ്ഥത വഹിച്ചത്. വിദ്യാഭ്യാസ മന്ത്രാലയത്തിലെ നയ,വിദ്യാഭ്യാസ ഗവേഷണവിഭാഗം ഡയറക്ടര്‍ ഡോ.അസീസ അഹമദ് അല്‍സാദി, സിഎന്‍എയിലെ പ്രൊഫസര്‍ റൂബര്‍ട്ട് മാക്ലീന്‍, യുനെസ്കോയുടെ ദോഹ എജ്യുക്കേഷന്‍ പദ്ധതി സ്പെഷ്യലിസ്റ്റ്് ഡോ.ഫരിയാല്‍ഖാന്‍ തുടങ്ങിയവരായിരുന്നു പാനലിലെ മറ്റംഗങ്ങള്‍. ക്യുഎന്‍ആര്‍എഫ് ഫണ്ടില്‍ പൂര്‍ത്തീകരിച്ച ഗവേഷണ പദ്ധതികള്‍ക്ക് ഖത്തറിന്‍്റെ വിദ്യാഭ്യാസ സിസ്റ്റത്തില്‍ സ്വാധീനം ചെലുത്താന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും വിദ്യാഭ്യാസനയ രൂപീകരണത്തിലും അവ നടപ്പാക്കുന്നതിലും ഈ പദ്ധതിഫലങ്ങള്‍ക്ക് സ്ഥാനം ലഭിക്കുന്നുണ്ടെന്നും ക്യുഎന്‍ആര്‍എഫിന്‍്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അബ്ദുല്‍ സത്താര്‍ അല്‍താഈ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.