ആറാമത് ഹലാല്‍ ഫെസ്റ്റിവല്‍ തുടരുന്നു

ദോഹ: പൈതൃകം നിലനിര്‍ത്തുകയെന്ന ലക്ഷ്യത്തോടെയുള്ള കതാറ കള്‍ച്ചറല്‍ വില്ളേജ് ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ആറാമത് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ കതാറയില്‍ തുടരുന്നു.  മാര്‍ച്ച് നാലിന് സമാപിക്കും. കതാറയുടെ തെക്ക് ഭാഗത്ത് ആടുകളുടെ മഹോത്സവമായി അറിയപ്പെടുന്ന ഫെസ്റ്റിവലില്‍  വിവിധ പരിപാടികളാണ് ഈ വര്‍ഷവും കതാറ സംഘടിപ്പിക്കുന്നത്. ആടും അറബികളും തമ്മിലുള്ള ചരിത്രബന്ധം ആധുനിക തലമുറക്ക് കൂടി പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഹലാല്‍ ഖത്തര്‍ ഫെസ്റ്റിവല്‍ സംഘടിപ്പിക്കപ്പെടുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.