ദോഹ: വനിതകളെ സംബന്ധിച്ച റിപ്പോർട്ടുകൾക്ക് മാധ്യമ ലോകത്തെ ഏറ്റവും വലിയ പുരസ്കാരങ്ങളിലൊന്നായ ജൈൻ കണ്ണിംഗ്ഹാം േക്രാളി എന്ന േക്രാളി അവാർഡ് 2017 അൽ ജസീറക്ക്. അൽ ജസീറയുടെ 101 ഈസ്റ്റ് േപ്രാഗ്രാമിൽ പ്രക്ഷേപണം ഗുഡ് മോണിംഗ് പാക്കിസ്ഥാൻ എന്ന പരിപാടിക്ക് ഐല കാള്ളൻ ആണ് അവാർഡിനായർഹയായത്.
മാധ്യമപ്രവർത്തനം ഏറ്റവും അപകടകരമായ രാജ്യങ്ങളിലൊന്നായ പാക്കിസ്ഥാനിലെ വനിതാ മാധ്യമ റിപ്പോർട്ടർമാരുടെ ജീവിതമാണ് ഗുഡ് മോണിംഗ് പാക്കിസ്ഥാനിലൂടെ ഐല വെള്ളിത്തിരയിലാക്കിയത്.
എല്ലാ ആഴ്ചകളിലും ഏഷ്യയിലെ ഏറ്റവും പുതിയ വിഷയങ്ങളെ സംബന്ധിച്ച് അവതരിപ്പിക്കുന്ന അൽ ജസീറയുടെ പ്രത്യേക പരിപാടിയാണ് 101 ഈസ്റ്റ് േപ്രാഗ്രാം.
വനിതകളുടെ ക്ഷേമത്തിനും ഉന്നമനത്തിനും അവരുടെ അവകാശങ്ങൾക്കുമായി ജീവിതം ഉഴിഞ്ഞുവെച്ച അമേരിക്കൻ ധീര മാധ്യമ പ്രവർത്തകയായ ജൈൻ കണ്ണിംഗ്ഹാം േക്രാളിയുടെ സ്മരണക്കായി അവർ സ്ഥാപിച്ച ജനറൽ ഫെഡറേഷൻ ഓഫ് വിമൻസ് ക്ലബാണ് അവാർഡുകൾ സമ്മാനിക്കുന്നത്.
സമൂഹത്തിലെ വനിതകളുടെ അവകാശങ്ങളെയും ഉന്നമനത്തെയും സംബന്ധിച്ചുള്ളതാണ് ഐലയുടെ പരിപാടിയെന്നും കൂടാതെ മാധ്യമരംഗത്ത് വനിതാ മാധ്യമപ്രവർത്തകർ നേരിടുന്ന കടുത്ത വെല്ലുവിളികളെയും ഈ ചിത്രം പരിചയപ്പെടുത്തുന്നുവെന്ന് അവാർഡ് സംഘാടകർ വ്യക്തമാക്കി.
തെൻറ കടുത്ത പരിശ്രമങ്ങൾക്കുള്ള അംഗീകാരമാണ് അവാർഡെന്ന് കരിയറിലെ ആദ്യ അന്താരാഷ്ട്ര പുരസ്കാരം നേടിയ ഐല കാള്ളൻ പറഞ്ഞു.
പാക് ൈട്രബൽ ഏരിയകളിൽ വാർത്താ റിപ്പോർട്ടിംഗിൽ വനിതാ മാധ്യമ പ്രവർത്തകർ നേരിടുന്ന വെല്ലുവിളികളെ സംബന്ധിച്ച് വീണ്ടും അവതരിപ്പിക്കാനുള്ള അവസരമാണ് അവാർഡ് നേട്ടമെന്നും അവർ പറഞ്ഞു.
തികച്ചും യാഥാസ്ഥിതിക രീതികളുടെ ചട്ടക്കൂടിലുള്ള ഒരു സമുദായവും വിവിധ സായുധ സംഘങ്ങളുടെ ഭീഷണികളും വെല്ലുവിളികളും നേരിട്ട് റിപ്പോർട്ട് തയ്യാറാക്കുക കടുത്തതാണെന്നും അവർ കൂട്ടിച്ചേർത്തു.
പാക്കിസ്ഥാനിലെ അഫ്ഗാനിനോട് ചേർന്ന കലുഷിതമായ അതിർത്തികളിൽ പ്രക്ഷേപണം ചെയ്യപ്പെടുന്ന ൈട്രബൽ ന്യൂസ് നെറ്റ്വർക്ക് റേഡിയോയിൽ ജോലി ചെയ്യുന്ന വനിതാ മാധ്യമപ്രവർത്തകയെ കേന്ദ്രീകരിച്ചുള്ളതാണ് ഐല കാള്ളെൻറ ചിത്രം.
ന്യൂയോർക്ക് ഫിലിം ഫെസ്റ്റിവൽ ആൻഡ് ടെലിവിഷൻ അവാർഡിൽ സ്വർണ മെഡൽ നേടിയ ചിത്രം കൂടിയാണ് ഗുഡ്മോണിംഗ് പാക്കിസ്ഥാൻ. കാലിഫോർണിയയിലെ പാം സ്പ്രിംഗ്സിൽ നടന്ന വർണാഭമായ ചടങ്ങിൽ ഐല കാള്ളൻ അവാർഡ് ഏറ്റുവാങ്ങി.
നേപ്പാൾ, മ്യാന്മർ, കംബോഡിയ,ഫ്രാൻസ് രാജ്യങ്ങളിൽ അന്താരാഷ്ട്ര സ്റ്റോറികൾ കാള്ളൻ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.