ദോഹ: ചെറിയ പെരുന്നാൾ പ്രമാണിച്ച് ദോഹയില്‍ നിന്ന് കേരളത്തിലേക്ക് കൂടുതല്‍ വിമാനങ്ങള്‍ സര്‍വീസുകള്‍ അനുവദിച്ചു. ഇന്ത്യന്‍ സിവില്‍ വ്യോമയാന മന്ത്രാലയം അറിയിച്ചതാണ് ഇക്കാര്യം. ദോഹയില്‍ നിന്ന് തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിലേക്കാണ് ശനിയാഴ്ച മുതല്‍ ജൂലൈ എട്ട് വരെ എയര്‍ ഇന്ത്യയുടെ കൂടുതല്‍ വിമാനങ്ങള്‍ സർവീസ് നടത്തുക. 186 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുന്ന വിമാനങ്ങളാണ് സർവീസ് നടത്തുക.
െപരുന്നാൾ പ്രമാണിച്ചും സ്കൂൾ അവധിയായതിനാലും സ്വദേശത്തേക്ക് മടങ്ങുന്ന മലയാളികളുടെ എണ്ണം കൂടിയിട്ടുള്ള സാഹചര്യമാണ് ഇപ്പോഴുള്ളത്. നാട്ടിലേക്ക് പോകുന്ന പ്രതിദിനം 800നും 1,500നും ഇടയിലാണ് മലയാളികളുടെ ശരാശരി എണ്ണം. ഇൗ
സാഹചര്യത്തിൽ അധിക വിമാനങ്ങള്‍ അനുവദിക്കണമെന്ന് പ്രവാസി സംഘടനകൾ ഖത്തറിലെ ഇന്ത്യൻ അംബാഡഡറെ കണ്ട് ആവശ്യപ്പെട്ടിരുന്നു.
തുടർന്ന് അംബാസഡർ പി കുമരൻ ഇൗ വിഷയം വിദേശകാര്യമന്ത്രി സുഷമാ സ്വരാജിെൻറ ശ്രദ്ധയിൽപ്പെടുത്തിയതിനെ തുടർന്നാണ് നടപടി എന്നറിയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.