ഖത്തറിനെതിരായ സൗദി സഖ്യത്തിെൻറ ആവശ്യങ്ങൾ ഉൾപ്പെടുന്ന പട്ടിക തയ്യാറെന്ന് അമേരിക്ക

ദോഹ: ഗൾഫ് മേഖലയിൽ രണ്ടാഴ്ചയായി തുടർന്നു കൊണ്ടിരിക്കുന്ന നയതന്ത്രപ്രതിസന്ധിയും ഖത്തറിനെതിരായ ഉപരോധവും അവസാനിപ്പിക്കുന്നതിന് ഖത്തറിന് നൽകാനുള്ള  സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യരാഷ്ട്രങ്ങളുടെ ആവശ്യങ്ങളുടെ പട്ടിക തയ്യാറായതായി അമേരിക്കൻ സ്​റ്റേറ്റ് സെക്രട്ടറി റെക്സ്​ ടില്ലേഴ്സൺ പറഞ്ഞു.
സൗദി സഖ്യത്തി​​െൻറ ആവശ്യങ്ങളുടെ പട്ടിക ഉടൻ തന്നെ ഖത്തറിന് സമർപ്പിക്കുമെന്നാണ് കരുതുന്നതെന്നും ഉടൻ പരിഹാരം കാണാനാകുമെന്ന് കരുതുന്നതായും റെക്സ്​ കൂട്ടിച്ചേർത്തു. സൗദി അറേബ്യ, ഈജിപ്ത്, ബഹ്റൈൻ, യു.എ.ഇ എന്നിവരുടെ നേതൃത്വത്തിലാണ് പട്ടിക തയ്യാറാക്കിയതെന്നും ആവശ്യങ്ങൾ ഖത്തറിന് സമർപ്പിക്കുന്നതോടെ പ്രതീക്ഷയുണർത്തുന്ന തുടർനടപടികൾ ഉണ്ടാകുമെന്ന് ആശിക്കുന്നതായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി സൂചിപ്പിച്ചു. പ്രതിസന്ധി അവസാനിപ്പിക്കുന്നതിന് കുവൈത്തി​​െൻറ മധ്യസ്​ഥതയെ അമേരിക്ക പിന്തുണക്കുന്നതായും റെക്സ്​ ടില്ലേഴ്സൺ പറഞ്ഞു. 
ഖത്തറിനെതിരായ നടപടികൾ അവസാനിപ്പിക്കുന്നതിന് സഹായകമാകുന്ന തരത്തിൽ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പരാതികൾ ഉയർന്നുവരാത്തതിൽ നിഗൂഢത ഉണ്ടെന്ന് അമേരിക്ക പ്രസ്​താവിച്ച് ഒരു ദിവസം കഴിഞ്ഞാണ് ടില്ലേഴ്സൺ ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.