ബുറൈദ: അലിവ് ചാരിറ്റബിൾ ട്രസ്റ്റിെൻറ ബുറൈദ ചാപ്റ്റർ സംഘടിപ്പിക്കുന്ന രണ്ടാമത് വോളിബാൾ, വടംവലി ടുർണമെൻറുകൾ വ്യാഴാഴ്ച ആരംഭിക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി സ്വാഗതസംഘം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പെപ്സി റോഡിലെ അൽവസൈത്തി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ വ്യാഴാഴ്ച രാത്രി 10 ന് ടൂർണമെൻറുകൾക്ക് തുടക്കമാകും. അൽഖസീം, റിയാദ്, ഹഫർ അൽബാത്തിൻ, മജ്മഅ എന്നീ സ്ഥലങ്ങളിൽ നിന്നുള്ള 16 ടീമുകൾ മത്സരങ്ങളിൽ പങ്കെടുക്കും. കോഴിക്കോെട്ട തലയാട്, കല്ലുള്ളതോട് പ്രദേശങ്ങളിലായി ദുരിതമനുഭവിക്കുന്ന രോഗികൾക്ക് മരുന്നിനും ഭക്ഷണത്തിനുമുള്ള തുക എത്തിച്ചുകൊടുത്തുകൊണ്ട് പ്രവർത്തനം തുടങ്ങിയ ട്രസ്റ്റ് നിലവിൽ നിരവധി ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിവരുന്നതായി ചാപ്റ്റർ ഭാരവാഹികൾ പറഞ്ഞു.
നിർധനകുടുംബങ്ങളിൽ സ്ത്രീകൾക്ക് തയ്യൽ മെഷീനുകളുടെ വിതരണം, വീൽചെയറിൽ ജീവിതം തള്ളിനീക്കുന്ന പാരാപ്ലീജിയ രോഗികൾക്ക് വേണ്ടി ‘അലിവ് അംബ്രല’ എന്ന പേരിൽ കുട നിർമാണ യൂനിറ്റ് എന്നിവ ട്രസ്റ്റ് നടത്തിയ പ്രവർത്തനങ്ങളാണ്. മത, രാഷ്ട്രീയ സ്വഭാവമില്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന ട്രസ്റ്റ് ഇതിനകം അരക്കോടിയിലധികം രൂപയുടെ പ്രവർത്തനങ്ങൾ നടത്തിയതായും ഇതിന് എറ്റവും കൂടുതൽ പിന്തുണ ലഭിച്ചത് ബുറൈദയിൽനിന്നാണെന്നും ട്രസ്റ്റ് ജനറൽ സെക്രട്ടറി ശരീഫ് തലയാട് പറഞ്ഞു.
പ്രസിഡൻറ് സി.പി ഹക്കീം, ടൂർണമെൻറ് കമ്മിറ്റി ചെയർമാൻ സക്കീർ പത്തറ, വി.കെ മനാഫ്, ഫസൽ ഈർപ്പോണ എന്നിവർ വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.